തിരുവനന്തപുരം : റോഡിൽ പൊട്ടിവീണ വൈദ്യുതി ലൈനില്‍നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു.നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ്(19) ആണ് മരിച്ചത്. മരം ഒടിഞ്ഞ് വീണതോടെ പോസ്റ്റൊടിഞ്ഞ് റോഡിലേക്കു വീഴുകയായിരുന്നു.രാത്രി 12 മണിയോടെ കാറ്ററിങിന് പോയി മടങ്ങി വരികയായിരുന്ന അക്ഷയും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് വൈദ്യുത ലൈനിലേക്ക് കയറുകയായിരുന്നു .മൂന്ന് പേരായിരുന്നു ബൈക്കിലുണ്ടായിരുന്നത്. അക്ഷയ് ആണ് ബൈക്ക് ഓടിച്ചത്. പിന്നിലുണ്ടായിരുന്നു രണ്ടുപേര്‍ തെറിച്ചു വീണതിനാൽ ഷോക്കേല്‍ക്കാതെ രക്ഷപ്പെട്ടു . അക്ഷയ് ബിരുദ വിദ്യാർഥിയാണ്.






