Monday, September 28, 2026
No menu items!

subscribe-youtube-channel

HomeNewsKollamഷാര്‍ജയില്‍ മലയാളി...

ഷാര്‍ജയില്‍ മലയാളി യുവതി മരിച്ച നിലയില്‍ : ഭർത്താവിനെതിരെ കൊലക്കുറ്റത്തിന് കേസ്

കൊല്ലം : കൊല്ലം സ്വദേശിനിയായ യുവതിയെ ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തി .തേവലക്കര കോയിവിള സൗത്ത് മേലേഴത്ത് ജംക്‌ഷൻ അതുല്യ ഭവനിൽ എസ്.രാജശേഖരൻ പിള്ളയുടെയും തുളസിഭായിയുടെയും മകളായ അതുല്യ ശേഖർ(30) ആണ് മരിച്ചത് .മരണത്തിൽ ദുരൂഹതയുണ്ടെന്ന് മാതാപിതാക്കളുടെ പരാതിക്ക് പിന്നാലെ ശാസ്താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷിനെതിരെ ചവറ തെക്കുംഭാഗം പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ഷാര്‍ജ റോള പാര്‍ക്കിനുസമീപത്തെ ഫ്‌ളാറ്റില്‍ അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.43 പവൻ സ്വർണം സ്ത്രീധനം ആയി കൊടുത്തിരുന്നെന്നും ഇതു കുറഞ്ഞുപോയെന്ന് ആരോപിച്ച് അതുല്യയെ സതീഷ് മദ്യപിച്ചെത്തി ശാരീരികമായും മാനസികമായും നിരന്തരം പീഡിപ്പിച്ചിരുന്നുമെന്നാണ് ബന്ധുക്കളുടെ ആരോപണം .സഹോദരിക്ക് അതുല്യ അയച്ച മർദനത്തിന്റെ വിഡിയോ പൊലീസിനു കൈമാറിയിട്ടുണ്ട്.ഇവരുടെ ഏക മകള്‍ ആരാധിക നാട്ടിൽ നിന്ന് പഠിക്കുകയാണ് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം : എട്ട് മരണം ; ഉത്തരേന്ത്യയിലും പ്രകമ്പനം

ന്യൂഡൽഹി : അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം.റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ കാബൂളിൽ എട്ട് പേർ കൊല്ലപ്പെട്ടു. കാബൂളിന് പുറമെ പാകിസ്താനിലെ ഇസ്ലാമാബാദിലും ഇന്ത്യയുടെ ഡല്‍ഹി, നോയിഡ, ഗുരുഗ്രാം ,ജമ്മു കശ്മീർ...

സെബി മേധാവിയായി‌ തുഹിൻ കാന്ത പാണ്ഡെയെ‌ നിയമിച്ചു

ന്യൂഡൽഹി : ഓഹരിവിപണി‌ നിയന്ത്രണ ഏജൻസിയായ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ(സെബി)യുടെ ചെയർമാനായി തുഹിൻ കാന്ത പാണ്ഡെയെ‌ നിയമിച്ചു. മൂന്നു വർഷത്തേക്കാണ് നിയമനം.1987 ബാച്ച് ഒഡീഷ കേഡർ ഐഎഎസ് ഉദ്യോഗസ്ഥനാണ്....
- Advertisment -

Most Popular

- Advertisement -