കോട്ടയം: കേരളത്തെ മദ്യവിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും, തങ്ങൾ അധികാരത്തിൽ വന്നാൽ മദ്യവർജ്ജനത്തിനായി ജനകീയ പ്രസ്ഥാനം ആരംഭിക്കുമെന്നും, എൽ.ഡി.എഫ് തുറക്കുക ബാറുകളല്ല സ്ക്കൂളുകളായിരിക്കുമെന്നതുമടക്
എന്നാൽ പരസ്യവാചകങ്ങൾക്ക് കേവലം വിപണി താൽപ്പര്യങ്ങൾ മാത്രമേയുള്ളൂവെന്നതിന്റെ ഉദാഹരണമായി നയവാചകങ്ങൾ മാറിയതായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.
ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിലേറുമ്പോൾ സംസ്ഥാനത്ത് 29 ബാറുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ മദ്യശാലകളുടെ എണ്ണം ആയിരത്തോട് അടുക്കുന്നു. മദ്യനയമെന്നത് വെറും ജലരേഖയായി. വിശപ്പിന് അരിവാങ്ങണമെങ്കിൽ റേഷൻ കടയിൽ പോയി വിരൽ പതിക്കണം. അതേ നാട്ടിലാണ് മദ്യം വീടുകളിൽ എത്തിച്ച് നൽകാൻ നീക്കം നടക്കുന്നത്.
ജോലി കഴിഞ്ഞ് മദ്യപിച്ചെത്തുന്ന ഗൃഹനാഥനെ പേടിച്ച് കഴിഞ്ഞിരുന്ന വീടുകളിൽ ഇനി മുതൽ മദ്യപർക്ക് രാവിലെ മുതൽ കുടിച്ച് കുടുംബം തകർക്കാം. ആരോഗ്യത്തിന് ഹാനീകരമായ ഒരു വസ്തുവിനെ ഇത്രയും ലളിതവൽക്കരിച്ച് വീടുകളിലേക്ക് ആനയിക്കാൻ സർക്കാർ കൂട്ടുനിൽക്കുന്നത് ഒട്ടും ഭൂഷണമല്ലെന്നും പരിശുദ്ധ കാതോലിക്കാ ബാവാ പ്രതികരിച്ചു.
സർക്കാരിന്റെ മദ്യനയം വികലമാണെന്ന് സർക്കാരിലെ പ്രധാനഘടക കക്ഷിയായ സി.പി.ഐ തന്നെ കോട്ടയം ജില്ലാ സമ്മേളനത്തിൽ കുറ്റപ്പെടുത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മദ്യം സുലഭമാക്കാൻ നടത്തുന്ന ശ്രമങ്ങൾ കുടുംബാന്തരീക്ഷത്തെ അപകടത്തിലാക്കുമെന്നും ഓർത്തഡോക്സ് സഭ പരമാധ്യക്ഷൻ കൂട്ടിച്ചേർത്തു.






