പത്തനംതിട്ട : ശബരിമല റോഡ് പ്രവൃത്തിയുടെ ഭാഗമായി പ്രമാടം അമ്പലം ജംഗ്ഷൻ മുതൽ വാഴമുട്ടം വരെയുള്ള റോഡിൻറെ ടാറിംഗ് നടക്കുന്നതിനാല്‍ റോഡിലൂടെയുള്ള ഗതാഗതം ഇന്നും നാളെയും (ഓഗസ്റ്റ് 25,26) നിയന്ത്രിച്ചു.
വാഹനങ്ങള്‍ മറൂര്‍ – പൂങ്കാവ് വഴി ചന്ദനപ്പള്ളി – കോന്നി റോഡിലൂടെ കടന്നുപോകേണ്ടതാണെന്ന് പൊതുമരാമത്ത് (നിരത്ത്) വിഭാഗം കോന്നി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.






