Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeEdathuaകുറുകെ ചാടിയ...

കുറുകെ ചാടിയ നായയെ ഇടിച്ച് വീണ് സ്കൂട്ടർ യാത്രികന് പരുക്ക്

എടത്വാ : തലവടിയിൽ  കുറുകെ ചാടിയ നായയെ ഇടിച്ച് വീണ് സ്കൂട്ടർ യാത്രക്കാരന് പരുക്ക്.പരുമല  സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനായ  തലവടി ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ സാം മാത്യു (48) ഡ്യൂട്ടിക്ക് പോകുമ്പോൾ  തൊട്ടടി പാലത്തിന് സമീപം  ആണ് നായ കുറുകെ ചാടിയത്. തുടർന്ന് പ്രദേശവാസികൾ ചേർന്ന്  വാഹനത്തിൽ ആശുപത്രിയിൽ  എത്തിച്ചു. കൈയ്ക്കും കാലിനും പരുക്ക് ഉണ്ടെങ്കിലും ഹെൽമറ്റ് ഉപയോഗിച്ചതിനാൽ തലയ്ക്ക്  പരുക്ക്  ഇല്ല.സ്ക്കൂട്ടറിന് തകരാർ  സംഭവിച്ചു.

തലവടിയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ്ക്കളുടെ ശല്യം  രൂക്ഷമാണെന്നും തെരുവ് നായ്ക്കളുടെ ശല്യം കുറയ്ക്കുന്നതിന് സുപ്രീം കോടതിയുടെ ഉത്തരവ് അധികൃതർ പാലിക്കണമെന്നും എടത്വ വികസന സമിതി ജനറൽ സെക്രട്ടറി ഡോ.ജോൺസൺ വി ഇടിക്കുള ആവശ്യപ്പെട്ടു . 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബൈക്കിടിച്ച് പരുക്കേറ്റയാളെ മുറിയിൽ പൂട്ടിയിട്ടു കടന്നു കളഞ്ഞു : ചികിത്സ ലഭിക്കാതെ പരിക്കേറ്റയാൾ മരിച്ചു

തിരുവനന്തപുരം : വെള്ളറടയിൽ ബൈക്ക് ഇടിച്ചു പരുക്കേറ്റയാൾ ചികിത്സ ലഭിക്കാതെ മരിച്ചു.കലിങ്ക് നട സ്വദേശി സുരേഷ് (52) ആണ് മരിച്ചത്.കഴിഞ്ഞ 7-ാം തീയതിയാണ് രാത്രിയിൽ റോഡരികിൽ നിന്നിരുന്ന സുരേഷിനെ ബൈക്കിലെത്തിയ രണ്ട് പേർ...

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം : തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരളം വരെ നിലനിൽക്കുന്ന ന്യൂനമർദ്ദ പാത്തിയും സജീവമായി തുടരുന്ന മൺസൂൺ പാത്തിയും മൂലം സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത.എറണാകുളം, തൃശൂർ, മലപ്പുറം,...
- Advertisment -

Most Popular

- Advertisement -