Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsകന്നിമാസ പൂജകൾക്കായി...

കന്നിമാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും

ശബരിമല: കന്നിമാസ പൂജകൾക്കായി ശബരിമല അയ്യപ്പ ക്ഷേത്രം നാളെ (16) തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നട തുറന്ന് ദീപം തെളിയിക്കും. തുടർന്നു ഭക്തർക്കു ദർശനത്തിന് അവസരം ലഭിക്കും. 17 മുതൽ 21 വരെയാണ് കന്നിമാസ പൂജ. എല്ലാദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം എന്നിവ ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി 21ന് രാത്രി10ന് നട അടയ്ക്കും.

ആഗോള അയ്യപ്പ സംഗമം പ്രമാണിച്ച് 19നും 20നും വെർച്വൽ ക്യൂവിലും സന്നിധാനത്ത് മുറികൾ അനുവദിക്കുന്നതിലും അപ്രഖ്യാപിത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സാധാരണ മാസപൂജയ്ക്ക് പ്രതിദിനം 50,000പേർക്കാണ് ദർശനത്തിനുള്ള വെർച്വൽ ക്യു അനുവദിക്കുന്നത്. അയ്യപ്പ സംഗമത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്ക് ദർശനത്തിനുള്ള സൗകര്യം ദേവസ്വം ബോർഡ് ക്രമീകരിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദ്യം നല്‍കിയില്ല; ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു

കോട്ടയം:രാത്രി 9 മണിക്ക് ശേഷം മദ്യം നൽകാത്തതിന്റെ പ്രകോപനത്തിൽ ബിവറേജസ് ജീവനക്കാരന്റെ കാര്‍ അടിച്ചുതകര്‍ത്തു.കോട്ടയം ഉഴവൂര്‍ ബിവറേജസ് ഔട്ട്‌ലെറ്റിലെ ഷോപ്പ് ഇന്‍ ചാര്‍ജായ കൃഷ്ണകുമാറിന്റെ കാറാണ് അടിച്ചുതകര്‍ത്തത്.അയർക്കുന്നം സ്വദേശി തോമ ഹെൽമറ്റ് ധരിച്ചെത്തിയാണ്...

കോൺഗ്രസ് ബിജെപിയുടെ ബി ടീം ; ബിജെപിയുമായുള്ള ഡീൽ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം : സിപിഎമ്മും ബിജെപിയും തമ്മിൽ പല മണ്ഡലങ്ങളിലും ഡീൽ ഉണ്ടെന്ന കോണ്‍ഗ്രസിന്‍റെ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി . ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയ ചരിത്രമുള്ളത് കോണ്‍ഗ്രസിനാണെന്നും 2016ൽ നേമത്ത് ബിജെപി ജയിക്കാൻ കാരണം കോണ്‍ഗ്രസാണെന്നും...
- Advertisment -

Most Popular

- Advertisement -