കൊച്ചി : സൈബറാക്രമണത്തിൽ സിപിഎം നേതാവ് കെ.ജെ. ഷൈൻ നൽകിയ പരാതിയിൽ ആലുവ സൈബർ പോലീസ് കേസെടുത്തു.സമൂഹ മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത് .ഷൈനിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.
എറണാകുളം ലോക്‌സഭാ മണ്ഡലത്തിൽ ഇടതു സ്ഥാനാർഥിയായിരുന്നു കെ.ജെ. ഷൈൻ .തനിക്കെതിരെ വ്യാപകമായ രീതിയിൽ സൈബർ ആക്രമണവും അപവാദപ്രചരണവും നടക്കുന്നുവെന്നു കാട്ടി ഷൈൻ ഇന്നലെ മുഖ്യമന്ത്രി, ഡിജിപി, വനിതാ കമ്മിഷൻ എന്നിവർക്ക് പരാതി നൽകിയിരുന്നു. സൈബറാക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്ന് കെ.ജെ. ഷൈനിന്റെ ഭർത്താവ് ഡൈനസ് തോമസ് ആരോപിച്ചു.






