പത്തനംതിട്ട : ശബരിമല ദ്വാരപാലക ശില്‍പ പീഠം കാണാതായ സംഭവത്തിൽ പീഠം സ്പോൺസറുടെ ബന്ധുവീട്ടിൽ നിന്ന് കണ്ടെടുത്തു .സ്പോൺസറായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ വീട്ടിൽ നിന്നാണ് ദേവസ്വം വിജിലൻസ് പീഠം കണ്ടെത്തിയത്.
ശബരിമല ദ്വാരപാലക ശില്‍പങ്ങള്‍ക്ക് സ്വർണ പീഠംകൂടി നിര്‍മിച്ച് നല്‍കിയിരുന്നതായും ഇവ കാണാതായെന്നുമായിരുന്നു സ്‌പോൺസറുടെ ആരോപണം .ആരോപണങ്ങള്‍ക്ക് പിന്നാലെ ഹൈക്കോടതി പീഠങ്ങള്‍ കണ്ടെത്തണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന് നിര്‍ദേശം നല്‍കിയിരുന്നു. തുടർന്ന് ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിലാണ് പീഠങ്ങള്‍ കണ്ടെത്തിയത് .പീഠം തിരുവനന്തപുരത്തെ സ്ട്രോങ് റൂമിലേക്ക് മാറ്റി. ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.






