തിരുവനന്തപുരം : വാഹനങ്ങളിലെ അനധികൃത എയര്‍ഹോണുകള്‍ക്കെതിരെ കടുത്ത നടപടിയുമായി മോട്ടര്‍വാഹന വകുപ്പ്.എയര്‍ഹോണുകള്‍ പിടിച്ചെടുക്കുന്നതിനായി സംസ്ഥാന വ്യാപകമായി സ്പെഷ്യൽ ഡ്രൈവ് നടത്തുന്നതിനായി ഗതാഗത മന്ത്രി കെബി ഗണേഷ്‍കുമാര്‍ നിര്‍ദേശം നൽകി.19വരെയാണ് സ്പെഷ്യൽ ഡ്രൈവിന് മന്ത്രി നിര്‍ദേശം നൽകിയത്. ഇതനുസരിച്ച് മോട്ടര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന ആരംഭിച്ചു. പിടിച്ചെടുക്കുന്ന എയര്‍ഹോണുകള്‍ മാധ്യമങ്ങള്‍ക്ക് മുന്നിൽ പ്രദര്‍ശിപ്പിച്ചശേഷം റോഡ് റോളര്‍ കയറ്റി നശിപ്പിക്കണമെന്നാണ് മന്ത്രിയുടെ നിർദേശം.






