Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsമുതിർന്ന പൗരൻമാർ...

മുതിർന്ന പൗരൻമാർ അശരണരുടെ കാവൽക്കാരാകണം: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം : മലങ്കരസഭയിലെ മുതിർന്ന പൗരൻമാർ അശരണരുടെ കാവൽക്കാരും, ഒറ്റപ്പെടുന്നവർക്ക് കരുതലിന്റെ കരുത്തായും മാറണമെന്ന് സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യുസ് തൃതീയൻ  കാതോലിക്കാ ബാവാ. കോട്ടയം പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ സംഘടിപ്പിച്ച  സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പിന്റെ അഖില മലങ്കര ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു  ബാവാ.

എസ്.ജെ.ഒ.എഫ് പ്രസിഡന്റ് ​ഗീവർ​ഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ അധ്യക്ഷത വഹിച്ച ചടങ്ങിൽ മാർത്തോമ്മാ സഭാധ്യക്ഷൻ മോസ്റ്റ് റവ.ഡോ.തിയഡോഷ്യസ് മാർത്തോമ  മെത്രാപ്പോലീത്ത മുഖ്യ പ്രഭാഷണം നടത്തി.

മലങ്കരയുടെ വലിയ മെത്രാപ്പോലീത്താ കുറിയാക്കോസ് മാർ ക്ലിമീസ്, കോട്ടയം ഭദ്രാസനാധിപൻ ഡോ.യൂഹാനോൻ മാർ ദീയസ്കോറോസ്, വൈദിക ട്രസ്റ്റി ഫാ. ഡോ. തോമസ് വർഗീസ് അമയിൽ, പുതുപ്പള്ളി വലിയപള്ളി വികാരി ഫാ.ആൻഡ്രൂസ്.റ്റി. ജോൺ, എസ്.ജെ.ഒ.എഫ്  ജനറൽ സെക്രട്ടറി ഡോ. മാത്യു പി ജോസഫ്, കോട്ടയം ഭദ്രാസന വൈസ് പ്രസിഡന്റ് ഫാ. വർഗീസ് ജേക്കബ് എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പോക്‌സോ കേസ് : നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന്...

Kerala Lotteries Results : 27-11-2025 Karunya Plus KN-599

1st Prize ₹1,00,00,000/- PH 465954 (MOOVATTUPUZHA) Consolation Prize ₹5,000/- PA 465954 PB 465954 PC 465954 PD 465954 PE 465954 PF 465954 PG 465954 PJ 465954 PK 465954...
- Advertisment -

Most Popular

- Advertisement -