കാബൂള്‍ : അഫ്‌ഗാനിസ്ഥാനിൽ നടന്ന പാക് വ്യോമാക്രമണത്തില്‍ 3 ക്രിക്കറ്റ് താരങ്ങള്‍ കൊല്ലപ്പെട്ടു.അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് (എസിബി) ഇക്കാര്യം അറിയിച്ചത്. അഫ്ഗാനിസ്ഥാനിലെ ഉര്‍ഗൂണ്‍ ജില്ലയില്‍ പാകിസ്ഥാന്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിലാണ് കബീര്‍, സിബ്ഗത്തുള്ള, ഹാരൂണ്‍ എന്നീ ക്രിക്കറ്റ് താരങ്ങൾ കൊല്ലപ്പെട്ടത് . മറ്റ് അഞ്ചുപേര്‍ കൂടി കൊല്ലപ്പെട്ടതായും എസിബി അറിയിച്ചു. ആക്രമണത്തെ തുടർന്ന് പാകിസ്ഥാനുമായുള്ള ത്രിരാഷ്ട്ര ടൂർണമെന്റ് അഫ്ഗാനിസ്ഥാൻ ക്രിക്കറ്റ് ബോർഡ് റദ്ദാക്കി. അഫ്ഗാനിലെ ഉര്‍ഗുണ്‍, ബര്‍മല്‍ ജില്ലകളിലെ ജനവാസ മേഖലകളെ ലക്ഷ്യമിട്ടാണ് പാകിസ്താന്‍ വ്യോമാക്രമണങ്ങള്‍ നടത്തിയതെന്നും നിരവധി പേർ കൊല്ലപ്പെട്ടുവെന്നും അഫ്‌ഗാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു