തിരുവല്ല: ശ്രീവല്ലഭപുരി ഗോവിന്ദൻകുളങ്ങര ദേവി ക്ഷേത്രത്തിൽ നടക്കുന്ന ഭാഗവത സത്രത്തിന്റെ ഭാഗമായി ദീപാവലിയോട് അനുബന്ധിച്ച് മതിൽഭാഗത്തിന്റെ അതിർത്തി പ്രദേശങ്ങളിൽ ദീപം തെളിയിച്ചു.
ശ്രീവല്ലഭപുരിയിലേക്ക് കടക്കുന്ന നാല് അതിരുകളായ പെരുമ്പാലം, പാലിയിൽ പാലം, കോലോത്ത് പാലം, മുറിയ പാലം, അതിർത്തി പ്രദേശങ്ങളിൽ ദീപം തെളിയിച്ചത്. പെരുമ്പാലത്തിൽ നടന്ന ചടങ്ങിൽ രാധാകൃഷ്ണൻ വേണാട്ട്, നന്ദകുമാർ പിഷാരത്ത്, മനോജ് പുത്തൻ വീട്ടിൽ, രഘുനാഥ് ഓണം തുരുത്തിൽ, കെ ഗണേഷ്, മധു കാർത്തിക, ഉഷ ഉഷസ്സ്, പ്രേമലത, പുഷ്പലത, ലതാ രാജേഷ്, ജയ എന്നിവർ നേതൃത്വം നൽകി.
ഗോവിന്ദൻകുളങ്ങര ദേവീക്ഷേത്രത്തിൽ ഡിസംബർ 18 മുതൽ 25 വരെയാണ് സത്രസ്മൃതി സപ്താഹ മഹായജ്ഞം നടക്കുക.