Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsപിഎം ശ്രീ...

പിഎം ശ്രീ നിലപാടിൽ മാറ്റമില്ല: കേരളത്തിന് അർഹതപ്പെട്ട പണമാണ് സ്വീകരിക്കുന്നത്: എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കേരളത്തിന് അർഹതപ്പെട്ട പണമാണ് സ്വീകരിക്കുന്നതെന്നും പിഎം ശ്രീ പദ്ധതിയിലെ സിപിഎം നിലപാടിൽ മാറ്റമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിഎം ശ്രീയുടെ പണം കേരളത്തിനും ലഭിക്കണം.

കാർഷിക മേഖല ഉൾപ്പടെ പല മേഖലകളിലും കേന്ദ്ര നയങ്ങളോടുള്ള എതിർപ്പുകളൊടെ പണം സ്വീകരിച്ചിട്ടുണ്ട്. ഇതിലും അങ്ങനെ തന്നെയാണ്. എം.വി ഗോവിന്ദൻ പറഞ്ഞു. എൻ ഇ പി കാര്യത്തിൽ ഇടതു നയം വ്യക്തമാണ്. അതിനെ എതിർക്കുന്നു. ഇത് എല്ലാവരുടെയും പണമാണ്.

കേരളത്തിന് അർഹതപ്പെട്ട പണമാണ് സ്വീകരിക്കുന്നത്. വിവിധ പദ്ധതികളിൽ കേന്ദ്രം കേരളത്തിന് 8500 കോടി രൂപ കിട്ടാനുണ്ട്. അർഹതപ്പെട്ട പണം കിട്ടണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. നിബന്ധനകൾ ഇന്ന് തുടങ്ങിയതല്ല. നെഹ്‌റുവിന്റെയും ഇന്ദിരാ ഗാന്ധിയുടെയും കാലത്ത് നിബന്ധനകൾ ഉണ്ട്. ഇപ്പോൾ ബിജെപി കുറേക്കൂടി ശക്തമാക്കി.

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് ഇന്ത്യയിൽ ആദ്യമായി പിഎം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത്. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ഉപരോധം തീർക്കുന്ന നിബന്ധനകളാണ് കേന്ദ്രസർക്കാരിന്റെ പദ്ധതിയിൽ ഉള്ളത്. ഇത്തരം നയപരമായ നിബന്ധനകൾക്ക് പാർട്ടി എതിരാണ് എംവി ഗോവിന്ദൻ പറഞ്ഞു.

പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമേ ഇപ്പോഴുള്ളൂ. സർക്കാരിന് പരിമിതിയുണ്ട്. ഇടതുപക്ഷ നയം മുഴുവൻ നടപ്പാക്കാൻ സർക്കാരിനാവില്ല. എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്ത് ഇടതുപക്ഷ മുന്നണി ഒറ്റക്കെട്ടായി മുന്നോട്ടുപോകും. സിപിഐയുമായി ബന്ധപ്പെട്ട പ്രശ്നം ചർച്ചചെയ്ത് പരിഹരിക്കും.  പണം കിട്ടാതെ മുന്നോട്ട് പോകാൻ കഴിയില്ല. എല്ലാ പ്രശ്നവും ചർച്ചയിലൂടെ പരിഹരിക്കുമെന്നും എം. വി ഗോവിന്ദൻ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പതിനെട്ടാം പടി ചവിട്ടി അയ്യപ്പ ദർശനം നടത്തി രാഷ്ട്രപതി

ശബരിമല : രാഷ്ട്രപതി ദ്രൗപദി മുർമു ശബരിമലയിലെത്തി അയ്യപ്പ ദർശനം നടത്തി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് ദർശനം പൂർത്തിയാക്കിയിരിക്കുന്നത്. പമ്പയിലെത്തിയ രാഷ്ട്രപതി പമ്പ ​ഗണപതി ക്ഷേത്രത്തിൽ നിന്നുമാണ് കെട്ടു നിറച്ചത്.  രാഷ്‌ട്രപതിക്കൊപ്പം രാഷ്ട്രപതിക്കൊപ്പം...

മൂലം വള്ളംകളി: വിദ്യാഭ്യാസ സ്ഥാപനങ്ങൾ അവധി

ആലപ്പുഴ: മൂലം ജലോത്സവ ദിനമായ നാളെ (22) ശനിയാഴ്ച ഉച്ചയ്ക്കു ശേഷം കുട്ടനാട് താലൂക്കിലെ നെടുമുടി, ചമ്പക്കുളം പഞ്ചായത്തുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവായി. പൊതു പരീക്ഷകൾ മുൻ...
- Advertisment -

Most Popular

- Advertisement -