Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduറോഡ് വശത്ത്...

റോഡ് വശത്ത് പാര്‍ക്ക് ചെയ്ത ലോറി വീടിന് മുകളിലേക്ക് മറിഞ്ഞുവീണു:  ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കോഴിക്കോട്: ഫറോക്കില്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന സിമന്റ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. ഡ്രൈവര്‍ക്ക് ചെറിയ പരിക്കുണ്ട്. ഫറോക്ക് നഗരസഭ ചെയര്‍മാന്‍ എം സി അബ്ദുള്‍ റസാഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ലോറി വീടിന് മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു. വീടിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു. ആ സമയത്ത് അവിടെ ആരും ഉണ്ടാകാതിരുന്നതിനാല്‍ വന്‍ അപകടമാണ് ഒഴിവായതെന്ന് അബ്ദുള്‍ റസാഖ് മാധ്യമങ്ങളോട് പറഞ്ഞു.

അപകടത്തിന് തൊട്ടുമുന്‍പാണ് മക്കള്‍ സ്‌കൂളിലേക്ക് പോയത്. കുളിക്കുന്നതിനിടെ വലിയ ശബ്ദം കേട്ടാണ് പുറത്തേക്ക് വന്നുനോക്കിയത്. എന്നാല്‍ മുന്‍ഭാഗത്തേക്ക് പോകാന്‍ കഴിയാത്തരീതിയില്‍ വീടിന്റെ മുന്‍ഭാഗങ്ങള്‍ ഒന്നൊന്നായി ഇടിയുന്നതാണ് കണ്ടത്. മറ്റുള്ളവര്‍ അടുക്കളയിലുമായിരുന്നു. ആസമയത്ത് അവിടെ ആരും ഇല്ലാത്തത് രക്ഷയായെന്നും റസാഖ് പറഞ്ഞു.

വീടിന്റെ മുറ്റത്ത് നിര്‍ത്തിയിരുന്നു ബൈക്കും ലോറിക്ക് അടിയില്‍ പെട്ടിട്ടുണ്ട്. അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രദേശവാസികൾ ആരോപിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുഴിമന്തിക്കട അടിച്ചുതകർത്ത പൊലീസുകാരനെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ : ആലപ്പുഴയിൽ ഭക്ഷ്യവിഷബാധയാരോപിച്ച് കുഴിമന്തി ഹോട്ടൽ അടിച്ചുതകർത്ത പൊലീസുകാരനെതിരെ വധശ്രമത്തിന് കേസെടുത്തു. ആലപ്പുഴ വാടക്കൽ സ്വദേശിയും ചങ്ങനാശ്ശേരി ട്രാഫിക് സിപിഒ യുമായ കെ.എസ്.ജോസഫിനെതിരെയാണ് നടപടി. ഇവിടെനിന്ന് വാങ്ങിയ ഭക്ഷണം കഴിച്ച് ജോസഫിന്റെ...

വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക് : 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് തുടങ്ങി. രാത്രികാലങ്ങളിൽ 15 മിനിറ്റ് ലോഡ്‌ ഷെഡ്ഡിങ് ഏർപ്പെടുത്താൻ വൈദ്യുതി ബോർഡ് വാക്കാൽ നിർദേശം നൽകി. വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്കായ 117 ദശലക്ഷം...
- Advertisment -

Most Popular

- Advertisement -