കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ കലൂരിലെ വാടക വീട്ടില്‍ മോഷണം . തട്ടിപ്പ് വസ്തുക്കൾ സൂക്ഷിച്ചിരുന്ന വീട്ടിലായിരുന്നു മോഷണം നടന്നത് .സിസിടിവി ഉള്ളത് പൊളിച്ച് മാറ്റിയാണ് മോഷണം നടത്തിയിരിക്കുന്നത്.രണ്ടാഴ്ച്ച മുമ്പ് കോടതിയില്‍ നിന്ന് കമ്മിഷനുള്‍പ്പടെയുള്ളവര്‍ വന്ന് പരിശോധിച്ചിരുന്നു .
എന്തൊക്കെ വസ്തുക്കള്‍ മോഷണം പോയി എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. 20 കോടിയുടെ വസ്തുക്കൾ നഷ്ടപ്പെട്ടു എന്ന് മോന്‍സന്റെ അഭിഭാഷകൻ വ്യക്തമാക്കി.നിലവില്‍ ക്രൈം ബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ് മോന്‍സന്റെ വീടും സാധനങ്ങളും.വീടിൻറെ ഉടമസ്ഥർ പരാതി നൽകിയിട്ടുണ്ട്.






