Thursday, August 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaതദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ്...

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : പോസ്റ്റൽ ബാലറ്റ് വിതരണം 26 ന് തുടങ്ങും

ആലപ്പുഴ : അപേക്ഷകൾ ലഭിക്കുന്ന മുറയ്ക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള സമ്മതിദായകർക്കുള്ള പോസ്റ്റൽ ബാലറ്റ് വിതരണം നവംബർ 26 മുതൽ ആരംഭിക്കും. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ എർപ്പെടുന്ന ജീവനക്കാരെ അവരുടെ ഡ്യൂട്ടി നിർവചിച്ചും അതിലേക്ക് നിയോഗിച്ചും  ബന്ധപ്പെട്ട ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, ജില്ലാ പോലീസ് മേധാവികൾ, വരണാകാരികൾ, ഉപവരണാധികാരികൾ എന്നിവർ യഥാസമയം ഉത്തരവ് പുറപ്പെടുവിക്കണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചു.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടവർ അവരെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ നിയോഗിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിന്റെ ശരിപകർപ്പ് സഹിതം നിശ്ചിത ഫാറത്തിലും, സമയത്തിലും ആവശ്യപ്പെടുന്ന പക്ഷം പോസ്റ്റൽ ബാലറ്റ് പേപ്പറുകൾ നൽകേണ്ടതാണെന്ന് കമ്മീഷൻ എല്ലാ വരണാധികാരികൾക്കും നിർദ്ദേശം നൽകി.

ത്രിതലപഞ്ചായത്തുകളെ സംബന്ധിച്ച് 3 ബാലറ്റുകളും മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയിലേയ്ക്ക് ഓരോ ബാലറ്റുമാണ് നൽകേണ്ടത്.
പോളിംഗ് ഡ്യൂട്ടിയുള്ള സമ്മതിദായകരുടെ തപാൽ വോട്ടിനുള്ള അപേക്ഷ കൃത്യമായി സ്വീകരിക്കുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോടും വരണാധികാരികളോടും കമ്മീഷൻ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അകപ്പൊരുൾ സാഹിത്യവേദി സമ്മേളനം

തിരുവല്ല : തിരുവല്ല വൈ എം.സി.എയിൽ നടന്ന അകപ്പൊരുൾ സാഹിത്യവേദി സമ്മേളനത്തിൽ കെ. രാജഗോപാലിൻ്റെ പതികാലം എന്ന കവിതാ സമാഹാരത്തെപ്പറ്റി ചർച്ചചെയ്തു .പ്രൊഫ എ.ടി.ളാത്തറ അധ്യക്ഷനായിരുന്ന യോഗത്തിൽ കാരയ്ക്കാട് കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി.വിമൽ...

ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ വലിയ പടയണി തിരുവാതിര ഉത്സവത്തോടെ സമാപിച്ചു

തിരുവല്ല: ഓതറ പുതുക്കുളങ്ങര ദേവീക്ഷേത്രത്തിലെ വലിയ പടയണി തിരുവാതിര ഉത്സവത്തോടെ  സമാപിച്ചു.  സമാപന പടയണി ചടങ്ങുകൾ ഇന്നലെ രാത്രി ആരംഭിച്ച് ഇന്ന്  പുലർച്ചെയോടെയാണ് അവസാനിക്കുന്നത്.  ഇന്ന്  പുലർച്ചെയോടെ 1001 കമുകിൻ പാളയിൽ തീർത്ത...
- Advertisment -

Most Popular

- Advertisement -