തിരുവല്ല : ശുചിമുറിയിൽ കാൽ വഴുതി വീണ് പരിക്കേറ്റ് പരുമല സെൻ്റ് ഗ്രിഗോറിയോസ് മിഷൻ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന മുൻമന്ത്രിയും സിപിഎം നേതാവുമായ ജി സുധാകരനെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സന്ദർശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിയോടെ ആശുപത്രിയിൽ സന്ദർശിച്ചത്.
പതിനഞ്ച് മിനിറ്റിലധികം സമയം ആശുപത്രിയിൽ ചെലവഴിച്ച് വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്ത ശേഷമാണ് അദ്ദേഹം മടങ്ങിയത്, സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. ആർ സനൽകുമാർ, ജില്ലാ കമ്മറ്റി അംഗവും പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പരുമല ഡിവിഷൻ സ്ഥാനാർത്ഥിയുമായ അഡ്വ. ഫ്രാൻസിസ് വി ആൻ്റണി, സിപിഎം മാന്നാർ ഏരിയ സെക്രട്ടറി പി എൻ ശെൽവരാജൻ, ഏരിയാ കമ്മറ്റി അംഗം സുരേഷ് മത്തായി മുൻ എരിയാ സെക്രട്ടറി പ്രൊഫ. പി ഡി ശശിധരൻ, തിരുവല്ല എരിയാ കമ്മറ്റി അംഗം ടി കെ സുരേഷ്കുമാർ, പരുമല ലോക്കൽ കമ്മറ്റി സെക്രട്ടറി ഷിബു വർഗീസ്, കടപ്ര പഞ്ചായത്ത് പതിനൊന്നാം വാർഡ് എൽഡിഎഫ് സ്ഥാനാർഥി യോഹന്നാൻ ഈശോ, എട്ടാം വാർഡ് സ്ഥാനാർത്ഥി കെ ബിന്ദു മോൾ എന്നിവരും ഒപ്പമുണ്ടായിരുന്നു.






