Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsAdoorനാലാം ക്ലാസുകാരിയുടെ...

നാലാം ക്ലാസുകാരിയുടെ മരണം  ഷിഗെല്ലയെന്ന് സംശയം

അടൂർ : കടമ്പനാട്ട് നാലാം ക്ലാസുകാരിയുടെ മരണം  ഷിഗെല്ലയെന്ന്  സംശയം.
കടമ്പനാട് ഗണേശ വിലാസം അവന്തികയിൽ മനോജിന്റെയും ചിത്രയുടെയും മകൾ അവന്തിക (8) ഛർദിയും വയറിളക്കവും ബാധിച്ച് മരിച്ചത്.  കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ഏപ്രിൽ 30 ന് ആയിരുന്നു അവന്തികയ്ക്ക്  മരണം സംഭവിച്ചത്.

കേടായ ഭക്ഷണത്തിലൂടെയും മലിന ജലത്തിലൂടെയും പകരുന്ന ഷിഗെല്ല രോഗമാകാം മരണകാരണമെന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ആരോഗ്യ വിഭാഗം അധികൃതർ ഇന്ന് കുട്ടിയുടെ വീട്ടിലെയും സമീപ ഭാഗങ്ങളിലെയും വെള്ളം പരിശോധനയ്ക്ക് ശേഖരിച്ചു.

കുട്ടിയുടെ വീട്ടിലെ മുതിർന്നവർക്കും ഛർദിയും വയറിളക്കവും ബാധിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. കുട്ടിയുടെ വീടും പരിസരവും ശുചീകരിച്ചതായി കടമ്പനാട് പഞ്ചായത്ത് പ്രസിഡന്റ് പ്രിയങ്കാ പ്രതാപ് അറിയിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യൂണിയൻ ആർട്സ് സൊസൈറ്റി : പ്രതിമാസ പരിപാടി നടന്നു

തിരുവല്ല : യൂണിയൻ ആർട്സ് സൊസൈറ്റിയുടെ പ്രതിമാസ പരിപാടി തിരുവല്ല സെൻ്റ് ജോൺസ് കത്തീഡ്രൽ ഹാളിൽ വച്ച് നടന്നു. .57 നാടകങ്ങൾ രചിച്ച കരുനാഗപ്പള്ളി കൃഷ്ണൻകുട്ടിയെ സൊസൈറ്റിയുടെ രക്ഷാധികാരിയായ പ്രൊഫ പി.ജെ.കുര്യൻ പൊന്നാട...

Kerala Lottery Results : 12-01-2025 Akshaya AK-685

1st Prize Rs.7,000,000/- AB 846639 (PAYYANNUR) Consolation Prize Rs.8,000/- AA 846639 AC 846639 AD 846639 AE 846639 AF 846639 AG 846639 AH 846639 AJ 846639 AK 846639...
- Advertisment -

Most Popular

- Advertisement -