Sunday, December 21, 2025
No menu items!

subscribe-youtube-channel

HomeNewsനടിയെ ആക്രമിച്ച...

നടിയെ ആക്രമിച്ച കേസ് : കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും: മന്ത്രി പി രാജീവ്

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിചാരണ കോടതി വിധിക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ നല്‍കുമെന്ന് നിയമ മന്ത്രി പി രാജീവ്. നടിക്ക് പൂര്‍ണമായും നീതി ലഭിച്ചിട്ടില്ല. എല്ലാവരും പ്രതീക്ഷിച്ച ഒരു വിധിയിലേക്ക് എത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിജീവിതയ്ക്ക് പിന്തുണ നല്‍കിയാണ് സര്‍ക്കാര്‍ എന്നും നിലകൊണ്ടത്. പ്രധാനപ്പെട്ട ചില സാക്ഷികളെ തിരിച്ച് വിളിക്കുന്നതിനും, ഡിജിറ്റല്‍ തെളിവുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ക്കുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. പ്രോസിക്യൂഷന് അനുകൂലമായി ഹൈക്കോടതി വിധിയും ലഭിച്ചിരുന്നു. കേസില്‍ ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടു.

എന്നാല്‍ ഗൂഡാലോചനക്കുറ്റത്തില്‍ പ്രതീക്ഷിച്ച വിധിയുണ്ടായില്ല. പ്രോസിക്യൂഷനും നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചത്. വിചാരണ കോടതി വിധി സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ചചെയ്‌തെന്നും മന്ത്രി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീടിനു തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചനിലയിൽ : മകൻ കസ്റ്റഡിയിൽ

മാന്നാർ : ചെന്നിത്തലയിൽ വീടിനു തീപിടിച്ച് വൃദ്ധ ദമ്പതികൾ മരിച്ചനിലയിൽ .ചെന്നിത്തല കോട്ടമുറി കൊറ്റോട്ട് വീട്ടിൽ രാഘവൻ (92), ഭാര്യ ഭാരതി (90) എന്നിവരാണ് മരിച്ചത്.സംഭവത്തിൽ ദമ്പതികളുടെ മകൻ വിജയനെ പോലീസ് കസ്റ്റഡിയിലെടുത്തു....

റഷ്യയിൽ അജ്ഞാത വൈറസ് ബാധയെന്ന് റിപ്പോർട്ടുകൾ

മോസ്കോ : നീണ്ടു നിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതും ലക്ഷണങ്ങളായ ​അജ്ഞാത വൈറസ് രോഗം റഷ്യയിൽ വ്യാപിക്കുന്നുവെന്ന് റിപ്പോർട്ടുകൾ. മാർച്ച് 29-നാണ് അജ്ഞാത വൈറസിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത് .കടുത്ത പനിയും...
- Advertisment -

Most Popular

- Advertisement -