തിരുവനന്തപുരം: യുഡിഎഫ് വിട്ടുപോയവർ തിരിച്ചുവരേണ്ട സമയം ഇതാണെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. കേരള കോൺഗ്രസ് (എം) യുഡിഎഫിലേക്ക് മടങ്ങുന്ന കാര്യത്തിൽ അവർ തന്നെ തീരുമാനമെടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
അൻവർ യുഡിഎഫ് ബന്ധം ഉറപ്പിച്ചതായും ഇനി സാങ്കേതിക നടപടികൾ മാത്രമാണുള്ളതെന്നും സണ്ണി ജോസഫ് പറഞ്ഞു. അൻവറിന്റെ പാർട്ടി യുഡിഎഫിന്റെ അസോസിയേറ്റ് അംഗമാകുമെന്നും ഇതുസംബന്ധിച്ച അന്തിമ പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
യുഡിഎഫിലേക്ക് തിരിച്ചുവരുന്നതിൽ കേരള കോൺഗ്രസാണ് തീരുമാനമെടുക്കേണ്ടതെന്നും കോഴിക്കോട് ചെറിയൊരു നോട്ടപ്പിശക് സംഭവിച്ചെങ്കിലും കൊല്ലം എല്ലാവരെയും അത്ഭുതപ്പെടുത്തിയെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.






