കൊച്ചി : രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള ആദ്യ ബലാത്സംഗ പരാതിയിൽ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി .ജനുവരി ഏഴ് വരെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്രിസ്മസ് അവധിക്കുശേഷം ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി പരിഗണിക്കും.ഇന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി അറസ്റ്റിനുള്ള വിലക്ക് നീട്ടിയത്.
രണ്ടാമത്തെ ബലാത്സംഗ പരാതിയിൽ മുൻകൂർ ജാമ്യം അനുവദിച്ചതിനെ എതിർത്തുകൊണ്ടുള്ള സർക്കാർ അപ്പീലും ഹൈക്കോടതി ക്രിസ്മസ് അവധിക്കു ശേഷം പരിഗണിക്കാൻ മാറ്റിയിരിക്കുകയാണ്.






