ശ്രീനഗർ : ജമ്മുവിൽ എൻഐഎ ആസ്ഥാനത്തിന് സമീപം സ്നൈപ്പർ റൈഫിൾ ടെലസ്‌കോപ്പ് കണ്ടെത്തി.ചൈനീസ് നിർമ്മിത സ്നൈപ്പർ റൈഫിൾ ടെലിസ്കോപ്പ് ആണ് കണ്ടെടുത്തത്. സംഭവത്തെ തുടർന്ന് ജമ്മുവിൽ അതീവ ജാഗ്രത നിർദ്ദേശം നൽകിയിരിക്കുകയാണ് .
ഞായറാഴ്ചയാണ് എൻഐഎ ഓഫീസിനും ജമ്മു കശ്മീർ പോലീസിന്റെ സുരക്ഷാ ആസ്ഥാനത്തിനും സമീപത്തുള്ള കാടുകയറിയ ഒരു സ്ഥലത്തുനിന്ന് ഇത് കണ്ടെത്തുന്നത്. ആയുധങ്ങളിൽ വയ്ക്കുന്ന രീതിയിലുള്ള ടെലിസ്കോപ്പാണ് കണ്ടെത്തിയിട്ടുള്ളത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.






