Monday, December 22, 2025
No menu items!

subscribe-youtube-channel

HomeNewsതങ്ക അങ്കി...

തങ്ക അങ്കി ഘോഷയാത്രയ്ക്കു നാളെ(23) തുടക്കം : വെള്ളിയാഴ്ച ശബരിമലയിലെത്തും

ശബരിമല: മണ്ഡല പൂജയ്ക്ക് ശബരിമല അയ്യപ്പസ്വാമിക്കു ചാർത്താനുള്ള തങ്ക അങ്കി വഹിച്ചുള്ള രഥഘോഷയാത്ര ചൊവ്വാഴ്ച (23) രാവിലെ ഏഴിന് ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന് പുറപ്പെടും. ഡിസംബർ 27ന് രാവിലെ 10.10നും 11.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് ഈ വർഷത്തെ മണ്ഡലപൂജ.

തിരുവിതാംകൂർ മഹാരാജാവ് അയ്യപ്പസ്വാമിക്ക് മണ്ഡല പൂജയ്ക്ക് ചാർത്താനായി സമർപ്പിച്ചതാണ് തങ്ക അങ്കി. ഡിസംബർ 26ന് വൈകിട്ട് ശബരിമല സന്നിധാനത്ത് തങ്ക അങ്കി ഘോഷയാത്ര എത്തും. തങ്ക അങ്കി അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയുള്ള ദീപാരാധന അന്നു വൈകിട്ടു നടക്കും. 27ന് പകൽ തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജയും നടക്കും. 27ന് രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ മണ്ഡല മഹോത്സവത്തിന് സമാപനം കുറിച്ചു ശബരിമല നട അടയ്ക്കും. പിന്നീട് മകരവിളക്ക് മഹോത്സവത്തിനായി 30ന് നട വീണ്ടും തുറക്കും.

തങ്ക അങ്കി ഘോഷയാത്ര എത്തുന്ന സ്ഥലങ്ങളും സമയവും എന്ന ക്രമത്തിൽ :

23ന് രാവിലെ 7ന് ആറന്മുള പാർഥസാരഥി ക്ഷേത്രം (ആരംഭം). 7.15ന് മൂർത്തിട്ട ഗണപതി ക്ഷേത്രം. 7.30ന് പുന്നംതോട്ടം ദേവീ ക്ഷേത്രം. 7.45ന് ചവുട്ടുകുളം മഹാദേവക്ഷേത്രം. 8ന് തിരുവഞ്ചാംകാവ് ദേവിക്ഷേത്രം. 8.30ന് നെടുംപ്രയാർ തേവലശേരി ദേവി ക്ഷേത്രം. 9.30ന് നെടുംപ്രയാർ ജംഗ്ഷൻ. 10ന് കോഴഞ്ചേരി ടൗൺ. 10.10ന് കോഴഞ്ചേരി ശ്രീ മുരുകാ കാണിക്ക മണ്ഡപം, 10.20ന് തിരുവാഭരണപാത അയ്യപ്പ മണ്ഡപം കോളജ് ജംഗ്ഷൻ. 10.30ന് കോഴഞ്ചേരി പാമ്പാടിമൺ അയ്യപ്പക്ഷേത്രം. 11ന് കാരംവേലി. 11.15ന് ഇലന്തൂർ ഇടത്താവളം. 11.20ന് ഇലന്തൂർ ശ്രീഭഗവതിക്കുന്ന് ദേവീക്ഷേത്രം. 11.30ന് ഇലന്തൂർ ഗണപതി ക്ഷേത്രം. 11.45ന് ഇലന്തൂർ കോളനി ജംഗ്ഷൻ. 12.30ന് ഇലന്തൂർ നാരായണമംഗലം. ഉച്ചകഴിഞ്ഞ് രണ്ടിന് അയത്തിൽ മലനട ജംഗ്ഷൻ. 2.30ന് അയത്തിൽ കുടുംബയോഗ മന്ദിരം. 2.40ന് അയത്തിൽ ഗുരുമന്ദിര ജംഗ്ഷൻ. 2.50ന് മെഴുവേലി ആനന്ദഭൂദേശ്വരം ക്ഷേത്രം. 3.15ന് ഇലവുംതിട്ട ദേവീക്ഷേത്രം. 3.45ന് ഇലവുംതിട്ട മലനട. 4.30ന് മുട്ടത്തുകോണം എസ്എൻഡിപി മന്ദിരം. 5.30ന് കൈതവന ദേവീക്ഷേത്രം. 6ന് പ്രക്കാനം ഇടനാട് ഭഗവതി ക്ഷേത്രം. 6.30ന് ചീക്കനാൽ. രാത്രി 7ന് ഊപ്പമൺ ജംഗ്ഷൻ. രാത്രി 8ന് ഓമല്ലൂർ ശ്രീ രക്തകണ്ഠസ്വാമി ക്ഷേത്രം(രാത്രി വിശ്രമം).

24ന് രാവിലെ 8ന് ഓമല്ലൂർ ശ്രീ രക്തകണ്ഠ സ്വാമി ക്ഷേത്രം(ആരംഭം). 9ന് കൊടുന്തറ സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം. 10ന് അഴൂർ ജംഗ്ഷൻ. 10.45ന് പത്തനംതിട്ട ഊരമ്മൻ കോവിൽ. 11ന് പത്തനംതിട്ട ശാസ്താക്ഷേത്രം. 11.30ന് കരിമ്പനയ്ക്കൽ ദേവിക്ഷേത്രം. 12ന് ശാരദാമഠം മുണ്ടുകോട്ടയ്ക്കൽ എസ്എൻഡിപി മന്ദിരം. 12.30ന് വിഎസ്എസ് 78-ാം നമ്പർ ശാഖ കടമ്മനിട്ട. ഉച്ചയ്ക്ക് 1ന് കടമ്മനിട്ട ഭഗവതിക്ഷേത്രം (ഉച്ചഭക്ഷണം, വിശ്രമം). ഉച്ചകഴിഞ്ഞ് 2.15ന് കടമ്മനിട്ട ഋഷികേശ ക്ഷേത്രം. 2.30ന് കോട്ടപ്പാറ കല്ലേലിമുക്ക്. 2.45ന് പേഴുംകാട് എസ്എൻഡിപി മന്ദിരം. 3.15ന് മേക്കൊഴൂർ ക്ഷേത്രം. 3.45ന് മൈലപ്ര ഭഗവതി ക്ഷേത്രം. 4.15ന് കുമ്പഴ ജംഗ്ഷൻ. 4.30ന് പാലമറ്റൂർ അമ്പലമുക്ക്. 4.45ന് പുളിമുക്ക്. 5.30ന് വെട്ടൂർ ശ്രീ മഹാവിഷ്ണു ക്ഷേത്ര ഗോപുരപ്പടി. 6.15ന് ഇളകൊള്ളൂർ മഹാദേവക്ഷേത്രം. രാത്രി 7.15ന് ചിറ്റൂർ മുക്ക്. രാത്രി 7.45ന് കോന്നി ടൗൺ. രാത്രി 8ന് കോന്നി ചിറയ്ക്കൽ ക്ഷേത്രം. രാത്രി 8.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം).

25ന് രാവിലെ 7.30ന് കോന്നി മുരിങ്ങമംഗലം ക്ഷേത്രം(ആരംഭം). 8ന് ചിറ്റൂർ മഹാദേവ ക്ഷേത്രം. 8.30ന് അട്ടച്ചാക്കൽ. 9ന് വെട്ടൂർ ക്ഷേത്രം (പ്രഭാതഭക്ഷണം). 10.30ന് മൈലാടുംപാറ, 11ന് കോട്ടമുക്ക്. 12ന് മലയാലപ്പുഴ ക്ഷേത്രം. 1ന് മലയാലപ്പുഴ താഴം. 1.15ന് മണ്ണാറക്കുളഞ്ഞി. 3ന് തോട്ടമൺകാവ് ക്ഷേത്രം. 3.30ന് റാന്നി രാമപുരം ക്ഷേത്രം(ഭക്ഷണം, വിശ്രമം). 5.30ന് ഇടക്കുളം ശാസ്താക്ഷേത്രം. 6.30ന് വടശേരിക്കര ചെറുകാവ്. രാത്രി 7ന് വടശേരിക്കര പ്രയാർ മഹാവിഷ്ണു ക്ഷേത്രം. രാത്രി 7.45ന് മാടമൺ ക്ഷേത്രം. രാത്രി 8.30ന് പെരുനാട് ശാസ്താ ക്ഷേത്രം(രാത്രി ഭക്ഷണം, വിശ്രമം).

26ന് രാവിലെ 8ന് പെരുനാട് ശാസ്താ ക്ഷേത്രം(ആരംഭം). 9ന് ളാഹ സത്രം. 10ന് പ്ലാപ്പള്ളി. 11ന് നിലയ്ക്കൽ ക്ഷേത്രം. ഉച്ചയ്ക്ക് 1ന് ചാലക്കയം. 1.30ന് പമ്പ(വിശ്രമം). പമ്പയിൽ നിന്ന് ഉച്ചകഴിഞ്ഞ് മൂന്നിനു പുറപ്പെട്ട് വൈകുന്നേരം അഞ്ചിന് ശരംകുത്തിയിൽ എത്തിച്ചേരും. ഇവിടെ നിന്നും ആചാരപൂർവം സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. പതിനെട്ടാംപടി കയറി സോപാനത്ത് എത്തുമ്പോൾ തന്ത്രിയും മേൽശാന്തിയും ചേർന്ന് ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തിൽ തങ്ക അങ്കി ചാർത്തി 6.30ന് ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്ക അങ്കി ചാർത്തി മണ്ഡല പൂജ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ലഹരി കച്ചവടം : യുവാവും യുവതിയും അറസ്റ്റിൽ

പാലക്കാട് : കേരളശ്ശേരി കുണ്ടളശ്ശേരിയിൽ നിന്ന് 1.233 കിലോഗ്രാം മെത്താഫെറ്റമിനുമായി യുവാവും യുവതിയും അറസ്റ്റിൽ.മങ്കര സ്വദേശി സുനില്‍ (30), മണ്ണൂര്‍ സ്വദേശി സരിത (30) എന്നിവരാണ് പിടിയിലായത്. ഏകദേശം 50 ലക്ഷത്തോളം രൂപ...

Kerala Lotteries Results : 27-05-2025 Sthree Sakthi SS-469

1st Prize Rs.1,00,00,000/- SS 423134 (KOZHIKKODE) Consolation Prize Rs.5,000/- SN 423134 SO 423134 SP 423134 SR 423134 ST 423134 SU 423134 SV 423134 SW 423134 SX 423134...
- Advertisment -

Most Popular

- Advertisement -