തിരുവല്ല: സി പി ഐ തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശതാബ്‌ദി ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും തിരുവല്ല പി റ്റി പുന്നൂസ് സമരക ഹാളിൽ നടന്നു. സംസ്ഥാന കൗൺസിൽ അംഗം അഡ്വ കെ ജി രതീഷ് കുമാർ ഉത്ഘാടനം നിർവഹിച്ചു.മണ്ഡലം സെക്രട്ടറിയേറ്റ് അംഗം പി റ്റി ലാലൻ അധ്യക്ഷത വഹിച്ചു.
ജില്ലാ കൗൺസിൽ അംഗം വിജയമ്മ ഭാസ്കരൻ, മണ്ഡലം സെക്രട്ടറി കെ കൃഷ്ണൻകുട്ടി, മണ്ഡലം സെക്രട്ടറിയേറ്റ് അംഗങ്ങളായ ബിനു മാത്യു, ജോബി തോമസ് എന്നിവർ പ്രസംഗിച്ചു.






