തൃശൂർ: തൃശൂർ റെയില്‍വേ സ്റ്റേഷനിലെ പാര്‍ക്കിംഗ് പ്രദേശത്തുണ്ടായ തീപ്പിടിത്തത്തില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് കോര്‍പറേഷന്‍ നോട്ടീസ് അയച്ചു. തീപ്പിടിത്തമുണ്ടായ പാര്‍ക്കിംഗ് പ്രദേശത്ത് മുന്‍സിപ്പാലിറ്റി ബില്‍ഡിംഗ് നിയമങ്ങളുടെ ലംഘനമുണ്ടായെന്നാണ് കണ്ടെത്തല്‍. ഏഴു ദിവസത്തിനകം പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു.
തീപ്പിടിത്തത്തില്‍ 500ലേറെ ബൈക്കുകളാണ് കത്തിയത്. ഞായറാഴ്ച രാവിലെ ആറരയോടെയാണ് തീപ്പിടിത്തമുണ്ടായത്. തൃശൂര്‍ റെയില്‍വേ സ്റ്റേഷന്റെ രണ്ടാം ഗേറ്റിലുള്ള ബൈക്ക് പാര്‍ക്കിംഗ് കേന്ദ്രത്തിലാണ് തീപടർന്നത്.






