തിരുവല്ല: ജനപ്രതിനിധികൾ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ജനസേവനം നിർവ്വഹിക്കണമെന്ന് ഡോ തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്താ പറഞ്ഞു. കേരളത്തിൽ നടന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കു തെരഞ്ഞെടുക്കപ്പെട്ട മാർത്തോമ്മാ സഭാംഗങ്ങളായ ജനപ്രതിനിധികളുടെ സംഗമത്തിൽ അദ്ധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മെത്രാപ്പോലിത്താ.
രാജ്യസഭാ മുൻ ഉപാദ്ധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ സംഗമം ഉദ്ഘാടനം നിർവ്വഹിച്ചു. ആലപ്പുഴ ജില്ലാ കളക്ടർ അലക്സ് വർഗ്ഗീസ് ഐ എ എസ് മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എമാരായ അഡ്വ. മാത്യു ടി. തോമസ്, തോമസ് കെ. തോമസ്, സഭാ സെക്രട്ടറി റവ. എബി റ്റി. മാമ്മൻ, വൈദിക ട്രസ്റ്റി റവ. ഡേവിഡ് ഡാനിയേൽ, അത്മായ ട്രസ്റ്റി അഡ്വ. അൻസിൽ സഖറിയ കോമാട്ട്, സാം ഈപ്പൻ എന്നിവർ പ്രസംഗിച്ചു.






