തിരുവനന്തപുരം : മുൻ സിപിഎം എംഎൽഎ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു .ലോക്ഭവനിലെ കെപിസിസിയുടെ രാപ്പകൽ സമരവേദിയിലേക്കെത്തിയ ഐഷയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സ്വീകരിച്ചു .ഐഷാ പോറ്റി കൊട്ടാരക്കരയില്‍ നിന്നു മൂന്നു തവണ എംഎല്‍എയായിരുന്നു .കഴിഞ്ഞ തവണ ഐഷയ്ക്ക് സിപിഎം സീറ്റ് നിഷേധിച്ചിരുന്നു. പ്രതിപക്ഷ നേതാവുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് കോണ്‍ഗ്രസ് പ്രവേശനത്തിന് ധാരണയായത്. ഐഷ കൊട്ടാരക്കരയിൽ യുഡിഎഫ് സ്ഥാനാർഥിയാകുമെന്നാണ് സൂചന .






