Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeHealthആരോഗ്യ വകുപ്പിന്...

ആരോഗ്യ വകുപ്പിന് പുതിയ വെബ് പോർട്ടൽ

തിരുവനന്തപുരം ; സംസ്ഥാനത്തിന്റെ ആരോഗ്യ വകുപ്പിനെ സംബന്ധിച്ച ആധികാരിക വിവരങ്ങൾ പങ്കുവെയ്ക്കാനുള്ള പുതിയ ഔദ്യോഗിക വെബ് പോർട്ടൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ലോഞ്ച് ചെയ്തു. health.kerala.gov.in എന്നതാണ് പോർട്ടലിന്റെ വിലാസം. കേരള സർക്കാർ സ്ഥാപനമായ സി-ഡിറ്റ് ആണ് പോർട്ടൽ നിർമ്മിച്ചത്.

കേരളത്തിന്റെ ആരോഗ്യ മേഖലയിലെ നേട്ടങ്ങൾ, പ്രവർത്തങ്ങൾ, വിവരങ്ങൾ, ബോധവത്കരണ സന്ദേശങ്ങൾ തുടങ്ങിയവ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളിലും ഗവേഷകരിലും എത്തിക്കുകയാണ് പോർട്ടലിന്റെ ലക്ഷ്യം.

ആരോഗ്യ വകുപ്പിന് കീഴിലുള്ള 10 വകുപ്പുകൾ, 30 സ്ഥാപനങ്ങൾ എന്നിവയുടെ വെബ്സൈറ്റുകളെക്കൂടി കോർത്തിണക്കിയാണ് പോർട്ടൽ ഒരുക്കിയിരിക്കുന്നത്. ഇവയുടെയെല്ലാം ആധികാരിക വിവരങ്ങളും, അറിയിപ്പുകളും, പ്രവർത്തനങ്ങളും ജനങ്ങളിലെത്തിക്കാൻ പോർട്ടൽ കൂടുതൽ ഉപകാരപ്രദമാകുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

ഡയനാമിക് ആയ ഡാഷ്ബോർഡിൽ കേരളത്തിന്റെ ആരോഗ്യ രംഗത്തെ ജനസംഖ്യാ പരിവർത്തനം സംബന്ധിച്ച ഗ്രാഫുകൾ, ടേബിളുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ മേഖല സംബന്ധിച്ച് ജനങ്ങൾക്കാവശ്യമുള്ള നിയമങ്ങൾ, മാർഗനിർദേശങ്ങൾ, ഉത്തരവുകൾ എന്നിവയും ലഭ്യമാക്കി വരുന്നു. ആരോഗ്യ സംബന്ധമായ വിവരങ്ങൾക്ക് പുറമെ പ്രധാനപ്പെട്ട ബോധവത്കരണ പോസ്റ്ററുകൾ, വിഡിയോകൾ എന്നിവയും ലഭ്യമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറന്മുളയിൽ വഞ്ചിപ്പാട്ട് പഠന കളരി സംഘടിപ്പിച്ചു

ആറന്മുള : സാംസ്കാരിക വകുപ്പിൻ്റെ വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ആറന്മുളയിൽ വഞ്ചിപ്പാട്ട് പഠന കളരി സംഘടിപ്പിച്ചു. ആറന്മുള കിഴക്ക് പള്ളിയോട സേവാ സമിതിയുടെ നേതൃത്വത്തിൽ പന്തളം നഗരസഭാ പരിധിയിലെ 80 ൽപരം...

കെഎസ്ആർടിസി :  ആലപ്പുഴ-  എറണാകുളം തീരദേശ  ബസ് സർവീസ് ആരംഭിച്ചു

ആലപ്പുഴ :  തീരദേശ റോഡ് വഴി കെഎസ്ആർടിസി  ആലപ്പുഴ -എറണാകുളം ബസ് സർവീസ്  ആരംഭിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ തുമ്പോളിയിൽ ഫ്‌ലാഗ് ഓഫ് നിർവഹിച്ചു. തുമ്പോളിയിൽ നിന്നും വെള്ളിയാഴ്ച രാവിലെ 7.20നാണ് ആദ്യ സർവീസ് ആരംഭിച്ചത്. ...
- Advertisment -

Most Popular

- Advertisement -