കാലിഫോർണിയ : അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് ബഹിരാകാശ സഞ്ചാരികളേയും വഹിച്ചുകൊണ്ടുള്ള സ്‌പേസ് എക്‌സ് ക്രൂ-11 പേടകം ഭൂമിയിലെത്തി .ബഹിരാകാശ യാത്രികരിൽ ഒരാളുടെ ആരോഗ്യ പ്രശ്നത്തെത്തുടർന്നാണ് ദൗത്യം വെട്ടിച്ചുരുക്കിയത് .പേടകം ഉച്ചകഴിഞ്ഞ് 2.11ന് കലിഫോർണിയ തീരത്ത് കടലിൽ സ്പ്ലാഷ് ഡൗൺ ചെയ്തു .യുഎസ്, റഷ്യ, ജപ്പാൻ എന്നിവിടങ്ങളിൽനിന്നുള്ള നാല് ബഹിരാകാശയാത്രികരാണ് ക്രൂ-11 ദൗത്യസംഘത്തിലുള്ളത്.






