റാന്നി: പീഡനക്കേസ് പ്രതിയുടെ ആക്രമണത്തിൽ എസ്ഐയ്ക്ക് പരുക്ക്. റാന്നി പൊലീസ് സ്റ്റേഷൻ എസ് ഐ മനുവിന് ആണ് പരുക്കേറ്റത്. വടശേരിക്കരയ്ക്കും മാടമണിനും മധ്യേയുള്ള കള്ള് ഷാപ്പിൽ ഇന്ന് വൈകിട്ട് ആണ് സംഭവം നടന്നത്. അടിച്ചിപ്പുഴ സ്വദേശി അഭിലാഷ് ആണ് എസ് ഐയെ ആക്രമിച്ച ശേഷം രക്ഷപെട്ടത്.
പൊലീസിനെ കണ്ട് ഓടിയ പ്രതി പിടികൂടുന്നതിനിടെ എസ് ഐ യെ ആക്രമിച്ച ശേഷം രക്ഷപെടുകയായിരുന്നു. എസ് ഐയുടെ കൈവിരലിന് പൊട്ടലുണ്ട്. പൊലീസിനെ ആക്രമിച്ചതിന് കേസ് എടുത്തതായി റാന്നി പൊലീസ് അറിയിച്ചു. അഭിലാഷിന്റെ സുഹൃത്തിന്റെ ഭാര്യ നൽകിയ പരാതിയിൽ പ്രതിയെ പിടികൂടാൻ എത്തിയതായിരുന്നു പൊലീസ്.