തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമില്ലെന്ന മുൻദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ .കടകംപള്ളി പോറ്റിയുടെ പിതാവിന് സമ്മാനം കൊടുക്കുന്ന ചിത്രം പുറത്തുവന്നതിനു പിന്നാലെയാണ് വിശദീകരണം .
ഉണ്ണികൃഷ്ണൻ പോറ്റിയുടെ പിതാവിന്റെ പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.പത്തനംതിട്ട മുൻ എംഎൽഎ രാജു എബ്രഹാമും ദൃശ്യങ്ങളിൽ കടകംപളളിക്കൊപ്പമുണ്ട്.ഒരു തവണ മാത്രമാണ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പോയതെന്നും അദ്ദേഹത്തിൽ നിന്ന് യാതൊരുവിധ സമ്മാനങ്ങളും താൻ കൈപ്പറ്റിയിട്ടില്ലെന്നും കടകംപള്ളി സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.






