കോന്നി : പത്തനംതിട്ട കലക്ടറുടെ വാഹനം അപകടത്തിൽപ്പെട്ടു.കോന്നി മാമൂട്ടിലാണ് അപകടമുണ്ടായത്. കളക്ടര്‍ പ്രേംകൃഷ്ണന്‍ ഉള്‍പ്പെടെ വാഹനത്തിലുണ്ടായിരുന്നവര്‍ക്ക് പരിക്കേറ്റു.ആരുടേയും പരിക്ക് സാരമുള്ളതല്ല.
കലക്ടര്‍ പ്രേം കൃഷ്ണൻ, ഗണ്‍മാന്‍ മനോജ്, ഡ്രൈവര്‍ കുഞ്ഞുമോൻ എന്നിവരായിരുന്നു കാറിലുണ്ടായിരുന്നത്.ഇവരെ പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കളക്ടറുടെ കാര്‍ മറ്റൊരു കാറുമായി കൂട്ടിയിടിച്ച് തലകീഴായി മറിയുകയായിരുന്നു.






