പത്തനംതിട്ട : മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി. ജാമ്യഹർജിയിൽ ഈ മാസം 28ന് വിധി പറയും.പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത് .രാഹുലിന്റെ റിമാൻഡ് കാലാവധി നീട്ടാൻ എസ്ഐടി അപേക്ഷ നൽകി.അന്വേഷണം പൂർത്തിയായിട്ടില്ലെന്നും രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു.






