പാലക്കാട് : തിരുവനന്തപുരം-കണ്ണൂർ അതിവേഗ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് റെയിൽവേയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും .അതിവേഗ റെയിൽ പാതക്ക് ഡിപിആർ തയ്യാറാക്കാൻ മെട്രോമാൻ ഇ ശ്രീധരനെ ചുമതലപ്പെടുത്തി. ഇതനുസരിച്ച് പദ്ധതികൾ തയ്യാറാക്കി വരികയാണെന്നും രണ്ടാം തീയതി പൊന്നാനിയിൽ ഓഫീസ് തുടങ്ങുമെന്നും ശ്രീധരൻ അറിയിച്ചു.
കഴിഞ്ഞ ദിവസം ഇ. ശ്രീധരൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.നിർദ്ധിഷ്ട പദ്ധതി പ്രകാരം മണിക്കൂറിൽ 200 കി.മീ. ആയിരിക്കും വേഗത. കേരളത്തിലാകെ 22 സ്റ്റേഷനുകൾ ഉണ്ടാകും. 70 ശതമാനം എലവേറ്റഡ് പാതയും 20 ശതമാനം തുരങ്കപാതയും ആയിരിക്കും.അത് കൊണ്ട് വലിയതോതിൽ രീതിയിൽ സ്ഥലമേറ്റെടുപ്പ് വേണ്ടിവരില്ല.തൂണുകളുടെ പണി കഴിഞ്ഞാൽ ഭൂമി തിരികെ നൽകും. വീട് കെട്ടാൻ പാടില്ല.
അഞ്ച് കൊല്ലം കൊണ്ട് പണി പൂർത്തിയാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് പദ്ധതിയിട്ടിരിക്കുന്നത്. പിന്നീട് ആവശ്യമെങ്കിൽ കാസർകോട്ടേക്ക് നീട്ടാമെന്നും ഇ ശ്രീധരൻ വ്യക്തമാക്കി.15 ദിവസത്തിനകം റെയിൽവേ പ്രഖ്യാപനം നടത്തുമെന്നും അദ്ദേഹം അറിയിച്ചു






