തിരുവനന്തപുരം : വിളപ്പിൽശാലയിൽ ഭർത്താവ് മദ്യലഹരിയിൽ ഭാര്യയെ മർദിച്ചു കൊലപ്പെടുത്തി .പേയാട് വിട്ടിയം സ്വദേശി വിദ്യാ ചന്ദ്രൻ ആണ് മരിച്ചത്. സംഭവത്തിൽ രണ്ടാം ഭർത്താവ് രതീഷ് പോലീസ് കസ്റ്റഡിയിലാണ്. ഇന്നലെ രാത്രിയായിരുന്നു കൊലപാതകം. രതീഷ് തന്നെയാണ് വിദ്യയെ കൊലപ്പെടുത്തിയ വിവരം സുഹൃത്തിനെ വിളിച്ച് അറിയിച്ചത്.സുഹൃത്ത് വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് വീട്ടിൽ എത്തി യുവതിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിളപ്പിൽശാലയിൽ ഭാര്യയെ മർദിച്ചു കൊലപ്പെടുത്തി





