തിരുവനന്തപുരം : തിരുവനന്തപുരം നഗരൂരിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ എസ്‌ഐയെ പോലീസുകാരനും സംഘവും ചേർന്ന് ക്രൂരമായി മർദിച്ചതായി പരാതി .നഗരൂർ എസ്‌ഐ അൻസാറിനെയാണ് പള്ളിക്കൽ പൊലീസ് സ്‌റ്റേഷനിലെ സിപിഒ നന്ദുവും കൂട്ടുകാരും ചേർന്നു മർദിച്ചത്.
നഗരൂരിൽ ഗാനമേള നടക്കുന്ന സമയത്ത് രണ്ട് വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് എസ്‌ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘം എത്തി ഇവരെ പിരിച്ചുവിട്ടിരുന്നു.ഗാനമേളയ്ക്ക് ശേഷം നന്ദുവും സംഘവും ചേർന്ന് എസ്‌ഐയെ വളഞ്ഞിട്ട് മർദിക്കുകയും സമീപത്തെ ഓടയിലേക്ക് തള്ളിയിടുകയുമായിരുന്നു.കൂടുതൽ പോലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.






