ചങ്ങനാശേരി : കെപിസിസി വിചാര്‍വിഭാഗ് ചങ്ങനാശേരി നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി. ജോമി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ നിയോജക മണ്ഡലം പ്രസിഡന്റ് ബാബു കുട്ടന്‍ചിറ ഉദ്ഘാടനം ചെയ്തു. സേവ്യര്‍ ജേക്കബ്, സോമിനി ബാബു, വി.കെ. ഗണേശന്‍, രാജു കുളങ്ങോട്, ലിറ്റി മേരി, സണ്ണി ഇയ്യാലില്‍ എന്നിവര്‍ പ്രസംഗിച്ചു.






