Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsപീഡന പരാതി;...

പീഡന പരാതി; പാലക്കാട് കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പാലക്കാട് : ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്ന ദലിത് യുവതിയുടെ പരാതിയിൽ കോൺഗ്രസ് കൗൺസിലറെ പാർട്ടിയിൽ നിന്ന് പുറത്താക്കി .പാലക്കാട് നഗരസഭയിലെ കൗൺസിലറായ പ്രശോഭ് സി. വത്സലനെയാണ് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽനിന്ന് പുറത്താക്കിയത്.ഡിസിസി പ്രസിഡന്റ് എ.തങ്കപ്പനാണ് നടപടി പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് കൗൺസിലറായ പ്രശോഭിനെതിരേ ദളിത് യുവതി പീഡന പരാതി നൽകിയത്.

ജോലിവാഗ്ദാനം ചെയ്ത് താമസസ്ഥലത്തെത്തി പ്രശോഭ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് മുഖ്യമന്ത്രിക്കയച്ച പീഡനപരാതിയിൽ പറയുന്നത്. ഗർഭഛിദ്രത്തിനു നിർബന്ധിച്ചതായും പരാതിയുണ്ട്.പ്രശോഭിനെതിരെ ഇതുവരെ പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിട്ടില്ലെന്നും ലഭിച്ചാൽ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈംഗികാതിക്രമക്കേസ് : സംവിധായകൻ രഞ്ജിത്തിന് ജാമ്യം

കൊച്ചി : യുവനടി നൽകിയ ലൈംഗികാതിക്രമക്കേസിൽ അറസ്റ്റിലായ സംവിധായകൻ രഞ്ജിത്തിന് ജാമ്യം.എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയാണു ജാമ്യം അനുവദിച്ചത്.ഉപാധികളോടെയാണ് ജാമ്യം .മാർച്ച് 31നാണ് രഞ്ജിത്തിനെ തൊടുപുഴയിൽ നിന്നും അറസ്റ്റു ചെയ്തത്.തുടർന്ന്...

ഗൺമാൻമാരുടെ മർദനം : തെളിവുകൾ നശിപ്പിച്ചു ,ബസ് ആക്രമിക്കപ്പെട്ടിട്ടില്ല ; എസ് ഐ ടി

തിരുവനന്തപുരം : നവകേരള യാത്രക്കിടയിൽ ആലപ്പുഴയിലുണ്ടായ ഗൺമാൻമാരുടെ മർദന കേസ് അന്വേഷണ ഉദ്യോഗസ്ഥർ തെളിവ് നശിപ്പിച്ച് അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന് എസ്ഐടി റിപ്പോർട്ട് .മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസിനു നേരെ ആക്രമണം ഉണ്ടായിട്ടില്ലെന്നു ബസിന്റെ...
- Advertisment -

Most Popular

- Advertisement -