Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKottayamബൈക്ക് ലോറിക്കടിയിലേക്ക് ഇടിച്ചു...

ബൈക്ക് ലോറിക്കടിയിലേക്ക് ഇടിച്ചു കയറി : രണ്ടു യുവാക്കള്‍ മരിച്ചു

കോട്ടയം : തലയോലപ്പറമ്പില്‍ നിയന്ത്രണം വിട്ട ബൈക്ക് ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്ക് മരിച്ചു. ബൈക്ക് യാത്രികരായ മറവന്‍തുരുത്ത് അപ്പക്കോട് ഭാഗത്ത് പുത്തന്‍ കരിയില്‍ സച്ചിന്‍ സതീശന്‍ (23), വൈക്കം പുളിച്ചുവട് പരുത്തുമുടി ഭാഗത്ത് അനന്തു നിവാസില്‍ അയാന്‍ ജയന്‍ (23) എന്നിവരാണ് മരിച്ചത്.

വെട്ടിക്കാട്ട് മുക്ക് – കാഞ്ഞിരമറ്റം റോഡില്‍ വടകര തോട്ടം ജംഗ്ഷന് സമീപം
വളവില്‍ ശനിയാഴ്ച രാത്രി 12.45-ന് ആയിരുന്നു അപകടം. കോട്ടയത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കറും അരയന്‍കാവ് നിന്നും വെട്ടിക്കാട്ട് മുക്ക് ഭാഗത്തേക്ക് വരികയായിരുന്ന യുവാക്കള്‍ സഞ്ചരിച്ച ബൈക്കും  കൂട്ടിയിടിച്ചത്.

വളവില്‍ തെന്നി ബൈക്ക് ടാങ്കര്‍ ലോറിയുടെ അടിയിലേക്ക് വീഴുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത്  തന്നെ മരിച്ചതായാണ് വിവരം. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

  

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ ധനു ഒന്നിന് ഭക്തജനസാഗരമായി

ശബരിമല: മണ്ഡല മകരവിളക്ക് മഹോത്സവം ആരംഭിച്ചതിനുശേഷം ഏറ്റവും കൂടുതൽ ഭക്തജനങ്ങൾ ശബരിമല തീർത്ഥാടനത്തിന് എത്തിയത് ധനു ഒന്നിന് ആയിരുന്നു.87967തീർത്ഥാടകരാണ് പതിനെട്ടാം പടി കയറി ശബരീശനെ ദർശിച്ചത്. സ്പോട്ട് ബുക്കിങ്ങിലൂടെ 19110 തീർത്ഥാടകർ ദർശനത്തിന്...

നഴ്സിങ് വിദ്യാർഥിനിയുടെ മരണം : പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും

പത്തനംതിട്ട : നഴ്സിങ് വിദ്യാർഥിനി അമ്മു സജീവ് ചുട്ടിപ്പാറയിൽ കോളജ് കെട്ടിടത്തിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ റിമാൻഡിൽ കഴിയുന്ന സഹപാഠികളെ കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ...
- Advertisment -

Most Popular

- Advertisement -