Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsചൂട് ഉയർന്നതോടെ...

ചൂട് ഉയർന്നതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡിൽ

തിരുവനന്തപുരം: ചൂട് കടുത്തതോടെ സംസ്ഥാനത്ത് പ്രതിദിന വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡിലേക്ക് കടന്നു. വെള്ളിയാഴ്ചത്തെ വൈദ്യുതി ഉപഭോഗം 11.61 കോടി യൂണിറ്റാണ്. വെള്ളിയാഴ്ച വൈകിട്ടത്തെ കണക്കനുസരിച്ച് വൈദ്യുതി ആവശ്യകത 6013 മെഗാവാട്ടായി ഉയര്‍ന്നു. ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഉപഭോഗമാണിത്.

കഴിഞ്ഞ വര്‍ഷത്തെ ഉപഭോഗത്തേക്കാള്‍ എട്ട് ദശലക്ഷം യൂണിറ്റ് കൂടുതലാണ് ഈ വര്‍ഷത്തെ ദിനംപ്രതി ഉപഭോഗം. ഇതോടെ വൈദ്യുതി പുറത്ത് നിന്ന് വാങ്ങുന്നതിന്റെ അളവ് കൂട്ടി. ഏപ്രില്‍ ഏഴിന് 86.58 ദശലക്ഷം യൂണിറ്റ് വരെ വാങ്ങി. ഇനിയും ഉപഭോഗം വര്‍ദ്ധിച്ചാല്‍ കൂടുതല്‍ വൈദ്യുതി വാങ്ങേണ്ടി വരും. ഇതോടെ ഏറ്റവും കുറഞ്ഞത് യൂണിറ്റിന് പത്ത് പൈസയെങ്കിലും സര്‍ചാര്‍ജ് വര്‍ദ്ധിക്കും.

അതേസമയം വൈദ്യുതി ഉപഭോഗം ഇനിയും കൂടിയാല്‍ വൈദ്യുതി എത്തിക്കുന്നതിന് പരിമിതിയുണ്ട്. ഇതോടെ സംസ്ഥാനത്ത് 10 മുതല്‍ 15 മിനുട്ട് വരെ വൈദ്യുതി നിയന്ത്രണം വേണ്ടിവരുമെന്ന നിലയാണ്. കണക്ടഡ് ലോഡ് വര്‍ദ്ധിച്ചതോടെ പലയിടത്തും ട്രാന്‍സ്‌ഫോര്‍മറുകള്‍ തകരാറിലാവുകയാണ്. രാത്രിയില്‍ ഉള്‍പ്പെടെ വൈദ്യുതി ഉപഭോഗം കുറയ്‌ക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുണി മടക്കിവെയ്ക്കാന്‍ വൈകിയതിന് പത്തു വയസ്സുകാരിക്ക് പിതാവിന്റെ ക്രൂര മര്‍ദനം

കൊല്ലം : കൊല്ലം കുണ്ടറയിൽ തുണി മടക്കിവെയ്ക്കാന്‍ വൈകിയെന്നാരോപിച്ച് പത്ത് വയസ്സുകാരിയെ ക്രൂരമായി മര്‍ദിച്ച് പിതാവ്. സംഭവത്തിൽ കേരളപുരം സ്വദേശിയായ പിതാവിനെ കുണ്ടറ പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് ഇയാള്‍ കുട്ടിയെ...

വിരമിച്ചശേഷം ഔദ്യോഗിക ചിഹ്നം ഉപയോഗിച്ച്‌ യാത്ര: ടോമിൻ ജെ തച്ചങ്കരിക്കെതിരെ നടപടി ഉണ്ടാകും

തിരുവനന്തപുരം: സർവീസില്‍ നിന്ന് വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വെച്ചു യാത്ര ചെയ്ത മുൻ ഡിജിപി ടോമിൻ ജെ തച്ചങ്കരിക്കെതിരെ ഗതാഗത നിയമലംഘനത്തിനു കേസെടുക്കും. കോട്ടയം എസ്.പിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്...
- Advertisment -

Most Popular

- Advertisement -