Thursday, July 30, 2026
No menu items!

subscribe-youtube-channel

HomeNewsഇഡി റെയ്ഡ് ...

ഇഡി റെയ്ഡ്  മുൻകൂട്ടി അറിയിച്ചിരുന്നില്ല: കേന്ദ്ര സേനയുടെ സഹായമാണ് തേടിയത്: രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുൻമുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെക്കുറിച്ച് കേരള പോലീസിന് അറിയില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. റെയ്ഡ് വിവരം മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

അത്തരം കാര്യങ്ങൾ ഇഡിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ചോദിക്കണമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഡിജിപിയുമായി സംസാരിച്ചിരുന്നു. അവർക്കും ഇതുസംബന്ധിച്ച് വിവരമില്ലെന്നാണ് അറിയിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. റെയ്ഡിന് പോലീസ് സഹായം തേടിയിട്ടില്ല. കേന്ദ്ര സേനയുടെ സഹായമാണ് ഇഡി തേടിയത്.

മുഖ്യമന്ത്രിയായി ചുമതലയേറ്റെടുത്തതിന് ശേഷം വി.ഡി. സതീശൻ ഡൽഹിയിൽ പോയി പ്രധാനമന്ത്രിയെ കണ്ടത് കേരളത്തിന്റെ ആവശ്യത്തിന് വേണ്ടിയാണ്. പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ എത്രയോ വട്ടം പ്രധാനമന്ത്രിയെ കണ്ടിട്ടുണ്ട്. അതെല്ലാം സർക്കാർ നടപടികളുടെ ഭാഗമാണ്. അതിനെ ഇതുമായി കൂട്ടികാണേണ്ട ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാസവരുമാനം മൂന്ന് ലക്ഷം: അലങ്കാര മത്സ്യക്കൃഷിയിലെ വിജയകഥ പങ്കുവെച്ച് മുഹമ്മദ് ബിൻ ഫാറൂഖ്

ആലപ്പുഴ: യുവാക്കളെ മത്സ്യക്കൃഷിയിലേക്ക് ആകർഷിക്കുന്നതിനും മത്സ്യ അനുബന്ധ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും സംസ്ഥാന ഫിഷറീസ് വകുപ്പ് നൽകുന്ന പിന്തുണയുടെയും സഹായത്തിന്റെയും തിളക്കമാർന്ന ഉദാഹരണമാണ് കൊല്ലം ക്ലാപ്പന സ്വദേശി എച്ച്.എ. മൻസിലിൽ മുഹമ്മദ് ബിൻ ഫാറൂഖ്. പത്തുവർഷത്തിലധികമായി...

അമീബിക് മസ്തിഷ്ക ജ്വരം : സംസ്ഥാനത്ത് രണ്ടുപേരുടെ കൂടി മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം മൂലം രണ്ടുപേർ കൂടി മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം വള്ളക്കടവ് സ്വദേശിയായ 52 കാരിയും കൊല്ലത്ത് 91 കാരനും ആണ് രോഗബാധിതരായി മരിച്ചത്. ഇതോടെ ഇത്തവണ...
- Advertisment -

Most Popular

- Advertisement -