Saturday, February 22, 2025
No menu items!

subscribe-youtube-channel

HomeNewsശബരിമല നട...

ശബരിമല നട നാളെ  അടയ്ക്കും.

പത്തനംതിട്ട: ഇടവമാസ പൂജ,  ശബരിമല പ്രതിഷ്ഠാദിനം എന്നിവയ്ക്കായി തുറന്ന ശബരിമല ക്ഷേത്ര നട പൂജകൾ പൂർത്തിയാക്കി നാളെ  അടയ്ക്കും. ശബരിമല പ്രതിഷ്ഠാദിനമായ ഞായറാഴ്ച സന്നിധാനത്ത് തന്ത്രി കണ്ഠ‌ര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ ആയിരത്തിയൊന്ന്  കലശാഭിഷേകം നടക്കും. നാളെ  രാത്രി 10 ന്  ഇടവമാസ പൂജാ ചടങ്ങുകൾ പൂർത്തിയാക്കി അയ്യപ്പക്ഷേത്രനട അടയ്ക്കും. ഇന്ന് വൈകിട്ടോടെ സന്നിധാനത്ത് ഒരു മണിക്കൂർ നീണ്ട ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. മഴ മുന്നറിയിപ്പ് കാരണം തീർഥാടകരുടെ എണ്ണത്തിൽ  കുറവ് വന്നിട്ടുണ്ട്.

റെഡ് അലാർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ മലയോരമേഖലകളിൽ രാത്രിയാത്രക്ക് നിരോധനം ഏർപ്പെടുത്തിയെങ്കിലും നിലവിൽ ശബരിമല തീർഥാടകർക്ക് ഇളവ് അനുവദിച്ചിട്ടുണ്ട്

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര:  ഹോട്ടലിനെതിരെ നടപടി

തിരുവല്ല : ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ  ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ ഹോട്ടലിനെതിരെ നടപടി. തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ കടപ്ര ജങ്ഷന് സമീപമുള്ള കന്നിമറ ഹോട്ടലാണ് ഇന്ന്  ഉച്ചയോടെ ഭക്ഷ്യ സുരക്ഷ...

കുളത്തിൽ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കോന്നി : റോഡരികിലെ കുളത്തിൽ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ആഞ്ഞിലിക്കുന്ന് വടക്കു പുറം ഭാഗത്തെ റോഡരികിലുള്ള കുളത്തിലാണ് ഇന്ന് വൈകിട്ട് മൃതദേഹം കാണപ്പെട്ടത്. ഇവിടെയുള്ള സോഡാ ഫാക്ടറിയിലെ തൊഴിലാളിയുടെ മൃതദേഹമാണ് കാണപ്പെട്ടതെന്ന് സമീപവാസികൾ...
- Advertisment -

Most Popular

- Advertisement -