Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsയുഡിഎഫ് സർക്കാരിന്റെ...

യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: വിഡി സതീശൻ നയിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ യുഡിഎഫ് പ്രഖ്യാപിച്ച ​ഗ്യാരന്റികൾ സംബന്ധിച്ച നയങ്ങളിൽ ഊന്നിയായിരിക്കും പ്രസംഗം. രാവിലെ 9 മണിയോടെ സഭയിലെത്തിയ ​ഗവർണറെ മുഖ്യമന്ത്രിയും പാർലമെന്ററികാര്യ മന്ത്രി സണ്ണി ജോസഫും ചേർന്നു സ്വീകരിച്ചു. തുടർന്ന് ​ഗവർണർ സഭയെ അഭിസംബോധന ചെയ്യ്തു.

കെഎസ്ആർടിസി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്ര, പെൻഷൻ വർധന, ഇന്ദിര ​ഗ്യാരന്റികൾ എന്നിവയെല്ലാം നയപ്രഖ്യാപനത്തിലുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.  ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുമെന്നാണ് മുഖ്യമന്ത്രിയുടെ വാ​ഗ്ദാനം.

ക്ഷേമ പെൻഷൻ 3000 രൂപയാക്കുന്നതടക്കമുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നു. ദേശീയപാത നിർമാണം പൂർത്തിയാക്കൽ, വിഴിഞ്ഞം പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തൽ അടക്കമുള്ളവയും നയപ്രഖ്യാപന പ്രസം​ഗത്തിൽ ഉണ്ടായേക്കും

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിലെ നിത്യപൂജ : 10 വർഷത്തെ രേഖകൾ ഹാജരാക്കണം : ഹൈകോടതി

കൊച്ചി : ശബരിമല ക്ഷേത്രത്തില്‍ കഴിഞ്ഞ പത്തു വര്‍ഷ കാലയളവില്‍ നടന്ന നിത്യപൂജയുടെ സമ്പൂര്‍ണ്ണ രേഖകള്‍ പത്തു ദിവസത്തിനകം കോടതിയില്‍ സമര്‍പ്പിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ഹൈക്കോടതി ആവശ്യപ്പെട്ടു.കഴിഞ്ഞ പത്തു വര്‍ഷ കാലയളവില്‍...

പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ സജീവമാകാൻ അനിൽ ആന്റണിയോട് ബിജെപി കേന്ദ്ര നേതൃത്വം നിർദേശിച്ചു

പത്തനംതിട്ട : തൃശൂർ മോഡൽ പരീക്ഷണം നടത്തി പത്തനംതിട്ട ലോക്സഭ മണ്ഡലത്തിൽ സജീവമാകാൻ അനിൽ ആന്റണിയോട് ബിജെപി കേന്ദ്ര നേതൃത്വം നിർദേശിച്ചു. പാർട്ടി ദേശീയ സെക്രട്ടറിയായ അദ്ദേഹം ഇപ്പോൾ ഡൽഹിയിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ...
- Advertisment -

Most Popular

- Advertisement -