Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNewsഎയർഗണ്ണുമായി കോന്നി...

എയർഗണ്ണുമായി കോന്നി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്നാം പ്രതിയും അറസ്റ്റിൽ

പത്തനംതിട്ട: മോഷ്ടിച്ച എയർഗണ്ണുമായി കോന്നി ടൗണിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കേസിൽ മൂന്നാം പ്രതിയും അറസ്റ്റിൽ. അരുവാപ്പുലം പടപ്പക്കൽ കരിമൽ വടക്കേതിൽ ശ്രീജിത് വിനോദ് (19) ആണ് പിടിയിലായത്. ഇയാളെ റിമാൻഡ് ചെയ്തു.

മദ്യലഹരിയിൽ ഒരു എയർഗണ്ണുമായി കഴിഞ്ഞ ഞായറാഴ്ച രാത്രി കോന്നി ടൗണിൽ ഭീകരന്തരീക്ഷം സൃഷ്ടിച്ച രണ്ട് യുവാക്കളെ കോന്നി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്ത എയർഗണിനെ പറ്റി നടത്തിയ അന്വേഷണത്തിലാണ് എയർഗൺ ഊട്ടുപാറയിൽ ഉള്ള ഒരു വീട്ടിൽ നിന്നും മോഷ്ടിച്ചതാണ് എന്ന് മനസ്സിലായത്.

തുടർന്ന് മോഷണം നടന്ന വീട് തുറന്ന് നടത്തിയ പരിശോധനയിൽ എയർഗൺ കൂടാതെ ഒരു ഗിറ്റാറും വീട്ടിൽ നിന്ന് മോഷണം പോയതായി കണ്ടെത്തി. ഈ കേസിലേക്ക് അരുവാപുലം ഊട്ടുപാറ എന്ന സ്ഥലത്ത് ഷോൺ വില്ലയിൽ ഷോൺ തോമസ് (19), ഊട്ടുപാറ തൂംകുഴിയിൽ വീട്ടിൽ സജിൻ വർഗീസ്  (19) എന്നിവരെ കോന്നി പോലീസ് നേരത്തെ റിമാൻഡ് ചെയ്തിരുന്നു. സംഭവത്തിൽ ഇവരുടെ കൂട്ടു പ്രതിയായിരുന്നു ശ്രീജിത്ത് വിനോദ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണകൊള്ള : പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി

കൊല്ലം : ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളി.കൊല്ലം വിജിലൻസ് കോടതിയാണ് പത്മകുമാറിന്റെ ജാമ്യാപേക്ഷ തള്ളിയത് .ജാമ്യാപേക്ഷയുമായി മേൽക്കോടതിയെ സമീപിക്കാനാണ് പത്മകുമാറിന്റെ നീക്കം. ദേവസ്വം ബോർഡിന്...

കുട്ടനാടിനെ കൊല്ലരുത് : വി ജെ ലാലി

ആലപ്പുഴ : കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും നെൽകൃഷിയെ തകർത്ത് വിശാല കുട്ടനാടിനെ കൊല്ലാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണമെന്ന് നെൽ കർഷക സംരക്ഷണ സമിതി സംസ്ഥാന രക്ഷാധികാരി വി ജെ ലാലി ആവശ്യപ്പെട്ടു.15...
- Advertisment -

Most Popular

- Advertisement -