Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsസര്‍ഗോത്സവം അരങ്ങ്...

സര്‍ഗോത്സവം അരങ്ങ് 2024 നടത്തി

പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷന്‍ സംഘടിപ്പിച്ച  സര്‍ഗോത്സവം അരങ്ങ് 2024 സിനിമാ സംവിധായകന്‍ പ്രശാന്ത് .ബി. മോളിക്കല്‍ ഉദ്ഘാടനം ചെയ്തു. മൈലപ്ര സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന റാന്നി, കോന്നി ബ്ലോക്ക് ക്ലസ്റ്റര്‍ തല അരങ്ങില്‍ 16 സി.ഡി.എസുകളില്‍ നിന്നുള്ള ഓക്‌സിലറി ഗ്രൂപ്പംഗങ്ങള്‍ പങ്കെടുത്തു.

കുടുംബശ്രീ അംഗങ്ങളുടെയും ഓക്സിലറി ഗ്രൂപ്പ് അംഗങ്ങളുടെയും കലാവാസനകള്‍ പരിപോഷിപ്പിക്കുന്നതിനായി നടന്ന അരങ്ങില്‍ അയല്‍ക്കൂട്ടതലത്തില്‍ റാന്നി അങ്ങാടി സിഡിഎസ് ഓവറോള്‍ ചാമ്പ്യന്‍മാരായി. വടശേരിക്കര സിഡിഎസ് രണ്ടാം സ്ഥാനം നേടി. ഓക്‌സിലറി വിഭാഗത്തില്‍ റാന്നി അങ്ങാടി സിഡിഎസ് ഒന്നാം സ്ഥാനവും മലയാലപ്പുഴ സിഡിഎസ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും

പത്തനംതിട്ട: സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ഇന്ന് ചേരും. ലോക് സഭാ തിരഞ്ഞെടുപ്പിൽ  മണ്ഡലത്തിലുണ്ടായ പരാജയം യോഗം ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം ചേർന്ന പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ മുഖ്യമന്ത്രി...

Kerala Lotteries Results 21-12-2024 Karunya KR-685

1st Prize Rs.80,00,000/- KV 829857 (VADAKARA) Consolation Prize Rs.8,000/- KN 829857 KO 829857 KP 829857 KR 829857 KS 829857 KT 829857 KU 829857 KW 829857 KX 829857...
- Advertisment -

Most Popular

- Advertisement -