Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsChennaiതെലുങ്ക് സൂപ്പർതാരം...

തെലുങ്ക് സൂപ്പർതാരം രാം ചരൺ ആശുപത്രിയിൽ

ചെന്നൈ : തെലുങ്ക് സൂപ്പർതാരം രാം ചരണിനെ കൈമുട്ടിന് ശസ്ത്രക്രിയയ്‌ക്കായി കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച വൈകിട്ടാണ് താരം ആശുപത്രിയിലെത്തിയത്. പിതാവ് ചിരഞ്ജീവി, മാതാവ് സുരേഖ, ഭാര്യ ഉപാസന എന്നിവർക്കൊപ്പമാണ് രാം ചരൺ ആശുപത്രിയിലെത്തിയത്.

രാം ചരൺ നായകനായ പെദ്ദിയുടെ ചിത്രീകരണത്തിനിടെ താരത്തിന്റെ  കൈമുട്ടിനും നെറ്റിക്കും പരിക്കേറ്റിരുന്നു. ഇതിന്റെ ഭാഗമായാണ് ശാസ്ത്രക്രിയ എന്നാണ് റിപ്പോർട്ട്. എന്നാൽ ശസ്ത്രക്രിയയുടെ സ്വഭാവമോ മറ്റ് മെഡിക്കൽ വിവരങ്ങളോ ആശുപത്രി അധികൃതർ പുറത്തുവിട്ടിട്ടില്ല.

ഇക്കഴിഞ്ഞ ജൂണിലാണ് പെദ്ദി റിലീസ് ചെയ്തത്. ചിത്രത്തിൽ ക്രിക്കറ്റ് താരവും ഗുസ്തിക്കാരനും ട്രാക്ക് അത്‌ലറ്റുമായ കഥാപാത്രത്തെയാണ് രാം ചരൺ അവതരിപ്പിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുഎസിൽ ട്രക്ക് കാറിൽ ഇടിച്ചു കയറി 4 ഇന്ത്യക്കാർ മരിച്ചു

ന്യൂയോർക്ക് : യുഎസിലെ ടെക്സാസിൽ ട്രക്ക് കാറിൽ ഇടിച്ചു കയറി നാല് ഇന്ത്യൻ പൗരന്മാർ മരിച്ചു.ആര്യൻ രഘുനാഥ് (27), ഫാറുഖ് ഷെയ്ഖ്(30) , ലോകേഷ് പാലച്ചാർള(28), ദർശിനി വാസുദേവൻ(25) എന്നിവരാണ് മരിച്ച ഇന്ത്യക്കാർ....

ഒക്ടോബർ മൂന്ന് വരെ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

തിരുവനന്തപുരം: ഒക്ടോബർ മൂന്ന് വരെ കേരളത്തിൽ ഇടിമിന്നലോടു കൂടിയ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തെക്കേ ഇന്ത്യയിൽ രൂപപ്പെടുന്ന ന്യൂനമർദപാത്തിയുടെ സ്വാധീനത്തിലാണ് മഴ ലഭിക്കുക. ചില ജില്ലകളിൽ ശക്തമായ മഴയ്ക്ക്...
- Advertisment -

Most Popular

- Advertisement -