Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ ആക്രി...

ശബരിമലയിൽ ആക്രി ലേലം ഒഴിവാക്കി ദേവസ്വം ബോർഡ്; ശേഖരണം ഇനി ഹരിതകർമസേനയ്ക്ക്

പത്തനംതിട്ട: ശബരിമലയിലെ വൻകിട ആക്രി ലേല സമ്പ്രദായം പൂർണ്ണമായും അവസാനിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. വരുന്ന തീർത്ഥാടന കാലം മുതൽ പ്ലാസ്റ്റിക്, ലോഹങ്ങൾ, കുപ്പികൾ ഉൾപ്പെടെയുള്ള ആക്രി സാധനങ്ങൾ ശേഖരിക്കുന്നതിനുള്ള ചുമതല പൂർണ്ണമായും ഹരിതകർമസേനയ്ക്ക് കൈമാറാൻ തീരുമാനമായി.

കരാറുകാരും ചില ദേവസ്വം ഉദ്യോഗസ്ഥരും ചേർന്ന് വർഷങ്ങളായി നടത്തിവന്നിരുന്ന ഒത്തുകളിക്കും അഴിമതിക്കും തടയിടുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം.​ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ, പന്തളം തുടങ്ങിയ സ്ഥലങ്ങളിൽ തീർത്ഥാടന കാലത്ത് കുന്നുകൂടുന്ന ആക്രി സാധനങ്ങൾ ലേലം വിളിച്ചെടുക്കുന്നതിൽ ലക്ഷക്കണക്കിന് രൂപയുടെ ക്രമക്കേട് നടക്കുന്നതായി ദേവസ്വം ബോർഡിന് വിവരം ലഭിച്ചിരുന്നു

ലേലത്തിൽ വലിയ തുക വാഗ്ദാനം ചെയ്ത് കരാറെടുക്കുന്ന ഏജൻസികൾ, പിന്നീട് ഉദ്യോഗസ്ഥരുമായി ഒത്തുകളിച്ച് നിസ്സാര തുക മാത്രം ബോർഡിൽ അടയ്ക്കുകയും ഭീമമായ ലാഭം കൊയ്യുകയും ചെയ്യുന്നതായിരുന്നു പതിവ്. ദേവസ്വം ബോർഡിന് ലഭിക്കേണ്ട വരുമാനത്തിൽ വലിയ ചോർച്ചയാണ് ഇതിലൂടെ ഉണ്ടായിരുന്നത്.

​ഈ തട്ടിപ്പിന് ശാശ്വത പരിഹാരം കാണാനാണ് ശുചിത്വ മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ഹരിതകർമസേനയെ രംഗത്തിറക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ​  ആക്രി ശേഖരണത്തിലും വിൽപ്പനയിലും പൂർണ്ണമായ സുതാര്യത ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ബോർഡ് കരുതുന്നത്.

സന്നിധാനവും പരിസര പ്രദേശങ്ങളും കൂടുതൽ ഹരിതാഭവും ശുചിത്വമുള്ളതുമായി നിലനിർത്താൻ ഹരിതകർമസേനയുടെ സേവനം സഹായിക്കും. തദ്ദേശീയരായ ഹരിതകർമസേനാ അംഗങ്ങൾക്ക് അധിക വരുമാനം കണ്ടെത്താൻ ഈ പദ്ധതി അവസരമൊരുക്കും.

​ശേഖരിക്കുന്ന ആക്രി സാധനങ്ങൾ തരംതിരിച്ച് ക്ലീൻ കേരള കമ്പനി വഴിയോ അംഗീകൃത പുനരുപയോഗ ഏജൻസികൾ വഴിയോ കൈമാറി ലഭിക്കുന്ന തുക കൃത്യമായി കണക്കാക്കി ബോർഡിന്റെ ഫണ്ടിലേക്ക് നിക്ഷേപിക്കാനാണ് പദ്ധതിയിടുന്നത്. പമ്പയും സന്നിധാനവും പൂർണ്ണമായും മാലിന്യമുക്തമാക്കുന്നതിനൊപ്പം അഴിമതിരഹിതമായ ഭരണനിർവ്വഹണത്തിലേക്ക് കടക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ നിർണ്ണായക തീരുമാനമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഓട്ടോ ഡ്രൈവറെ പമ്പാ നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി

കോഴഞ്ചേരി : കോഴഞ്ചേരി ടൗണിലെ ഓട്ടോ ഡ്രൈവറെ പമ്പാനദിയിൽ  മരിച്ച നിലയിൽ കണ്ടെത്തി.തെക്കേമല ചിറയിൽ പൗർണമി ഭവനത്തിൽ പ്രസാദ് ( 56 ) ആണ് മരിച്ചത്. ബുധൻ വൈകുന്നേരം കോഴഞ്ചേരി പാലത്തിന് താഴെ...

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതി : ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ

ന്യൂഡൽഹി: പ്രധാനമന്ത്രിയെ വധിക്കാൻ പദ്ധതിയിട്ട മുന്ന് പേരെ ബീഹാറിലെ ബക്സറിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. രഹസ്യ വിവരത്തെ തുടർന്ന് ബിഹാർ പോലീസും എൻഐഎയും...
- Advertisment -

Most Popular

- Advertisement -