Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryഎൻ.എസ്.എസിന് 214...

എൻ.എസ്.എസിന് 214 കോടിയുടെ ആസ്തി: ബഡ്‌ജറ്റ് പാസാക്കി പ്രതിനിധിസഭാ യോഗം

ചങ്ങനാശ്ശേരി: നായർ സർവീസ് സൊസൈറ്റിക്ക് എൻ.എസ്.എസിന് 214 കോടി രൂപയുടെ ആസ്തി. പ്രസിഡന്റ് ഡോ. എം. ശശികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രതിനിധിസഭാ യോഗത്തിലാണ് കണക്ക് അവതരിപ്പിച്ചത്. 2025-26 സാമ്പത്തിക വർഷത്തെ വരവുചെലവ് കണക്കും ബാക്കിപത്രവും പ്രതിനിധിസഭായോഗം പാസാക്കി. 171.01 കോടി രൂപ വരവും, 157.45 കോടി രൂപ ചെലവും, 13.55 കോടി രൂപ നീക്കിയിരുപ്പും, 12.33 കോടി രൂപ റവന്യൂ മിച്ചവും കാണിക്കുന്ന വരവുചെലവുകണക്കും 214 കോടി രൂപയുടെ സ്വത്തുവിവരങ്ങൾ അടങ്ങുന്ന ബാക്കിപത്രവും അവതരിപ്പിച്ചു.

എൻ.എസ്.എസ് ട്രഷറർ എൻ. വി. അയ്യപ്പൻപിള്ള ഓഡിറ്റേഴ്സ് റിപ്പോർട്ട് അവതരിപ്പിച്ചു. ചർച്ചകൾക്ക് ശേഷം യോഗം ഐകകണ്ഠ്യേന അംഗീകരിച്ചതായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻനായർ അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശിശുക്ഷേമ സമിതിയിലെ ആയമാരുടെ പ്രവർത്തവും സേവന അഭിരുചിയും വിലയിരുത്തും: വീണാ ജോർജ്

തിരുവനന്തപുരം : ശിശുക്ഷേമ സമിതിയിലെ മുഴുവൻ ആയമാരുടേയും പ്രവർത്തനവും സേവന അഭിരുചിയും വിലയിരുത്തുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ശിശുക്ഷേമ സമിതി സന്ദർശിച്ച മന്ത്രി ആയ ഉപദ്രവമേൽപ്പിച്ച കുഞ്ഞിനേയും മറ്റ് കുട്ടികളേയും കണ്ട് ...

അർജുന് വേണ്ടി സുപ്രീം കോടതിയിൽ ഹർജി : സൈന്യം എത്താൻ വൈകുന്നു

ബെംഗളൂരു : ഉത്തരകന്നഡയിലെ ഷിരൂരിന് സമീപം മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു . ഷിരൂരിൽ ഇന്ന് റെഡ് അലർട്ട് ഉള്ളതിനാൽ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ബെലഗാവിയില്‍നിന്നുള്ള സൈന്യത്തിന്റെ അറുപതംഗ സംഘം ദുരന്തസ്ഥലത്തേക്ക്...
- Advertisment -

Most Popular

- Advertisement -