Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeNewsകാലഘട്ടത്തിൻ്റെ അപജയങ്ങളെ...

കാലഘട്ടത്തിൻ്റെ അപജയങ്ങളെ അതിജീവിക്കുവാൻ വിദ്യാഭ്യാസത്തിലൂടെ മാത്രമേ കഴിയു: ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ

തിരുവല്ല : കാലഘട്ടത്തിലെ  വെല്ലുവിളികളെയും അപജയങ്ങളേയും നേരിടുവാനും അതിജീവിക്കുവാനുള്ള തിരിച്ചറിവും കരുത്തും യുവതലമറയ്ക്ക് വിദ്യാഭ്യാസത്തിലൂടെ മാത്രമേ നേടുവാൻ സാധിക്കുകയുള്ളവെന്ന് മലങ്കര ഓർത്തഡോക്സ് സഭ മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മാർ പക്കോമിയോസ് മെത്രാപ്പോലീത്താ. വൈ.എം.സി.എ സബ് – റീജൻ സംഘടിപ്പിച്ച മെറിറ്റ് ഈവനിംഗ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആധുനികവത്കരണത്തിൻ്റെ നല്ല വശങ്ങളെ ഉൾകൊള്ളുവാനും പഴയ കാലഘട്ടത്തിലെ നന്മയെ തിരിച്ചറിയുവാനും കാർഷിക മേഖലയെ ശക്തിപ്പെടുത്തുവാനും യുവതലമുറയ്ക്ക് കഴിയണം  അദ്ദേഹം പറഞ്ഞു. ചെയർമാൻ ജോജി പി. തോമസ് അദ്ധ്യക്ഷത വഹിച്ചു. വൈ.എം.സി.എ ദേശീയ ജനറൽ സെക്രട്ടറി എൻ.വി എൽദോ മുഖ്യപ്രഭാഷണം നടത്തി.

കെ.സി.സി ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, റീജണൽ വൈസ് ചെയർമാൻ കുര്യൻ തുമ്പൂങ്കൽ, സെക്രട്ടറി പ്രിൻസ്‌ലി വിബിൻ, ദേശീയ നിർവ്വഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, ജില്ലാ പഞ്ചായത്തയാഗം സാം ഈപ്പൻ, മുൻ റീജണൽ ചെയർമാൻ അഡ്വ. ജോസഫ് ജോൺ, റീജണൽ യൂത്ത് വർക്ക് കമ്മറ്റി ചെയർമാൻ ലിനോജ് ചാക്കോ, പേഴ്‌സണൽ കമ്മിറ്റിയംഗം അഡ്വ. ജോസഫ് നെല്ലാനിക്കൻ,  ജനറൽ കൺവീനർ സുനിൽ മറ്റത്ത്,  വൈസ് ചെയർമാൻമാരായ തോമസ് വി. ജോൺ, ലിയോൺ വർഗീസ് ഏബ്രഹാം, മധ്യ മേഖല കോർഡിനേറ്റർ എബി ജേക്കബ് പ്രോഗ്രാം കൺവീനർന്മാരായ റോയി പി. ചാണ്ടി സജി മാമ്പ്രക്കുഴി എന്നിവർ പ്രസംഗിച്ചു.

അദ്ധ്യപക ദിനവുമായി ബന്ധപ്പെട്ട് മുൻ പ്രിൻസിപ്പാൾ ഡോ. ജോസ് പാറക്കടവിൽ, പത്താം ക്ലാസ്സു മുതൽ ഉന്നത വിജയം കൈവരിച്ച വൈ.എം.സി.എ കുടുംബാംഗങ്ങൾ, വൈ.എം.സി.എ ദേശീയ ഭാരവാഹിത്വത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ, മാർത്തോമ്മ സഭാ കൗൺസിൽ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട സബ് റീജണിലെ വൈ.എം.സി.എ അംഗങ്ങൾ  എന്നിവരെ യോഗത്തിൽ  ആദരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 02-07-2025 Dhanalekshmi DL-8

1st Prize Rs.1,00,00,000/- DU 350667 (THIRUVANANTHAPURAM) Consolation Prize Rs.5,000/- DN 350667 DO 350667 DP 350667 DR 350667 DS 350667 DT 350667 DV 350667 DW 350667 DX 350667...

ചിത്രപ്രിയ കൊലക്കേസ് : സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്ന് ബന്ധുക്കൾ

എറണാകുളം : മലയാറ്റൂര്‍ സ്വദേശിനി ചിത്രപ്രിയയുടെ കൊലപാതകത്തില്‍ പോലീസിനെതിരെ ബന്ധുക്കൾ .പൊലീസ് പുറത്തുവിട്ട സിസിടിവി ദൃശ്യത്തിലുള്ളത് ചിത്രപ്രിയ അല്ലെന്നും തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നതായും ബന്ധു ശരത് ലാൽ ആരോപിച്ചു .മലയാറ്റൂര്‍ പള്ളി പരിസരത്തുനിന്ന്...
- Advertisment -

Most Popular

- Advertisement -