Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല ടെൻഡർ...

ശബരിമല ടെൻഡർ വിവരങ്ങൾ ചോർന്ന സംഭവം: ദേവസ്വം ബോർഡ് ഹെഡ് ക്ലർക്കിന് സസ്പെൻഷൻ

പത്തനംതിട്ട: ശബരിമലയിലെ കടമുറികളുടെ ടെൻഡർ വിവരങ്ങൾ കരാറുകാർക്ക് ചോർത്തി നൽകിയ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഹെഡ് ക്ലർക്ക് റെജിമോനെ സസ്പെൻഡ് ചെയ്തു. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്നതും പരിശോധിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

ശബരിമലയിലെ കടമുറികളുടെ ടെൻഡർ നടപടികളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ പുറത്തായതോടെയാണ് ക്രമക്കേട് ശ്രദ്ധയിൽപ്പെട്ടത്. ടെൻഡറിൽ പങ്കെടുത്ത കരാറുകാരുടെ വിവരങ്ങളും അവർ രേഖപ്പെടുത്തിയ തുകകളും പുറത്തായതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെ ടെൻഡർ നടപടികളുടെ സുതാര്യതയെക്കുറിച്ച് സംശയങ്ങൾ ഉയർന്നു.

സംഭവത്തിൽ  ഉദ്യോഗസ്ഥരുടെ മൊഴി ദേവസ്വം വിജിലൻസ് രേഖപ്പെടുത്തുകയും ഫോൺ രേഖകളും വാട്സ്ആപ്പ് സന്ദേശങ്ങളും പരിശോധിക്കുകയും ചെയ്തിരുന്നു. ടെൻഡർ വിവരങ്ങൾ ചോർന്നതുമായി ബന്ധപ്പെട്ട് രണ്ട് കരാറുകാരിൽനിന്നും വിജിലൻസ് വിവരങ്ങൾ ശേഖരിച്ചിരുന്നു ടെൻഡർ വിവരങ്ങൾ പുറത്തായതിനെ തുടർന്ന് നേരത്തെ നടത്തിയ ടെൻഡർ നടപടികൾ ദേവസ്വം ബോർഡ് റദ്ദാക്കിയിരുന്നു.

സന്നിധാനത്തെ 210 കടമുറികൾക്കായി പിന്നീട് റീ-ടെൻഡർ നടപടികൾ ആരംഭിച്ചു. ഇതിൽ ടെൻഡർ വിവരങ്ങൾ ചോർന്നതായി കണ്ടെത്തിയ 110 കടമുറികളും നേരത്തെ ലേലം നടക്കാതിരുന്ന 100 കടമുറികളും ഉൾപ്പെടും. ദേവസ്വം വിജിലൻസ് റിപ്പോർട്ട് ലഭിച്ചതിന് പിന്നാലെയാണ് ഉദ്യോഗസ്ഥനെതിരെ സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടി ഉണ്ടായത്. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയാൽ അവർക്കെതിരെയും വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ബോർഡ് വ്യക്തമാക്കി.

ശബരിമലയിലെ വരുമാനവുമായി ബന്ധപ്പെട്ട പ്രധാന നടപടിയായ കടമുറികളുടെ ടെൻഡറിൽ രഹസ്യവിവരങ്ങൾ ചോർന്നത് ഗൗരവമായാണ് ദേവസ്വം ബോർഡ് കാണുന്നത്. വരാനിരിക്കുന്ന തീർഥാടനകാലത്തിന് മുമ്പായി റീ-ടെൻഡർ നടപടികൾ പൂർത്തിയാക്കി ലേലം സുതാര്യമായി നടത്താനാണ് ബോർഡിന്റെ നീക്കം.

ഹെഡ് ക്ലർക്കിനെതിരായ സസ്പെൻഷൻ നടപടിക്ക് പിന്നാലെ ടെൻഡർ വിവരങ്ങൾ പുറത്തേക്ക് പോയതിന്റെ മുഴുവൻ സാഹചര്യവും പരിശോധിക്കാനാണ് ദേവസ്വം വിജിലൻസിന്റെയും ബോർഡിന്റെയും നീക്കം. അന്വേഷണത്തിന്റെ തുടർഫലമനുസരിച്ച് കൂടുതൽ നടപടികൾ ഉണ്ടായേക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്തർദേശീയ യോഗദിനം ആചരിച്ചു

തിരുവല്ല : വൈഎംസിഎ തിരുവല്ല സബ് റീജിയൻ മാർത്തോമാ റസിഡൻസ് സ്കൂൾ എന്നിവയുടെ അഭിമുഖത്തിൽ യോഗ ദിനം ആചരിച്ചു .തിരുവല്ല സബ് റീജിയൻ സ്പോർട്സ് ആൻഡ് ഗെയിംസ് ചെയർമാൻ കുര്യൻ ചെറിയാൻ അധ്യക്ഷത...

മാലിന്യമുക്ത ജില്ല : പരിശോധന ശക്തമാക്കി

ആലപ്പുഴ : മാർച്ച്‌ 31 ന് സംസ്ഥാനത്തെ സമ്പൂർണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനുള്ള മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി തദ്ദേശവകുപ്പ് ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് പരിശോധന ശക്തമാക്കി. പട്ടണക്കാട് ബ്ലോക്ക്‌, മുതുകുളം ബ്ലോക്ക്‌, തൃക്കുന്നപുഴ പഞ്ചായത്തുകളില്‍...
- Advertisment -

Most Popular

- Advertisement -